ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിൽ തിളങ്ങിയ നമൻ ധീറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. എല്ലാ മേഖലയിലും കഴിവ് തെളിയിക്കാൻ കഴിയുന്ന ഒരു കംപ്ളീറ്റ് പാക്കേജാണ് നമൻ ധീർ എന്നാണ് ക്രിസ് ശ്രീകാന്ത് പ്രശംസിച്ചത്.
”നമൻ ധീർ മികച്ച ഒരു ഫീൽഡറാണ്. ബാറ്റ് ചെയ്യുമ്പോൾ 20 മുതൽ 30 റൺസ് വരെ നേടാൻ അദ്ദേഹത്തിന് സാധിക്കും. ബൗളിംഗിൽ മൂന്ന് ഓവർ എറിഞ്ഞ് ഒരു വിക്കറ്റ് വീഴ്ത്താനും അദ്ദേഹത്തിന് സാധിക്കും. വിക്കറ്റ് നേടാനുള്ള കഴിവും ഭാഗ്യവും അദ്ദേഹത്തിനുണ്ട്. ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ കളിക്കുമ്പോഴും അദ്ദേഹം ഒരു കംപ്ലീറ്റ് പാക്കേജാണ്” ക്രിസ് ശ്രീകാന്ത് തന്റെ യുട്യൂബ് പറഞ്ഞു.

അതേസമയം, ന്യൂസിലാൻഡിൽ ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. അഞ്ചാം ഏകദിനത്തിൽ ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ന്യൂസിലാൻഡിനെ 48.1 ഓവറിൽ 187 റൺസിനാണ് പുറത്താക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 209 റൺസിന് പുറത്തായപ്പോൾ ഇന്ത്യ മത്സരം എറിഞ്ഞുപിടിച്ചു. ഇതോടെ 3-1 എന്ന നിലയിൽ പരമ്പര ഇന്ത്യ നേടി.
ന്യൂസിലാൻഡിൽ ഇതാദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു പര്യടനത്തിൽ തന്നെ ഏകദിന പരമ്പരയും ടി-20 പരമ്പരയും ഒരുമിച്ച് സ്വന്തമാക്കുന്നത്. ടി-20 പരമ്പര ഇന്ത്യ 3-2നാണ് വിജയിച്ചത്. ന്യൂസിലാൻഡിലെ ഇന്ത്യയുടെ മൂന്നാം ഏകദിന പരമ്പര വിജയമാണിത്.


