അണ്ടർ 19 ഏഷ്യ കപ്പിൽ യുഎഇക്കെതിരെ ഇന്ത്യയ്ക്ക് 70 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 309 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ യുഎഇയുടെ ഇന്നിങ്സ് 239 റൺസിൽ അവസാനിച്ചു.
സെഞ്ചുറി നേടി മികച്ച പ്രകടനം നടത്തിയ മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സേവാഗാണ് കളിയിലെ താരം. മത്സരത്തിൽ 160 റൺസ് നേടിയാണ് താരം തിളങ്ങിയത്. 17 ഫോറുകളും 7 സിക്സുകളും ആണ് താരം അടിച്ചെടുത്തത്.
ഇന്ത്യക്ക് വേണ്ടി വി.കെ വിനീത് അർധ സെഞ്ചുറി നേടി. മൂന്നു വീതം ഫോറുകളും സിക്സും ആണ് താരം സ്വന്തമാക്കിയത്.
ഇന്ത്യൻ ബോളിങ്ങിൽ ഇഷാൻ സൂദ് നാല് വിക്കറ്റുകൾ നേടിയപ്പോൾ മോഹിത് ഉൽവ, മനൽ ചൗഹാൻ, കാവ്യ പട്ടേൽ, യഷ് ബർദൻ ചൗഹാൻ, ആര്യൻ സാവ്സാനി, അർജുൻ രാജ്പുത് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. 74 റൺസ് നേടിയ അഹമ്മദ് കുദാദാണ് യു.എ.ഇ നിരയിലെ ടോപ്പ് സ്കോറർ.


