കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് സനാൻ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. ന്യൂസിലൻഡിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ടീമിലാണ് സനാൻ ഇടം നേടിയത്.
മുന്നേറ്റതാരം എഡ്മണ്ട് ലാൽറിൻഡികയ്ക്ക് പരിക്കേറ്റുതിനെ തുടർന്ന് പകരക്കാരനായാണ് സനാൻ ടീമിലെത്തിയത്. ന്യൂസിലൻഡിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. നവംബർ 12ന് ഓക്ലൻഡിലാണ് ആദ്യ മത്സരം.
നവംബർ 15ന് ക്രൈസ്റ്റ് ചർച്ചിൽ രണ്ടാം മത്സരവും സൗഹൃദമ മത്സരത്തിനുള്ള 23 അംഗ ടീമിനെ കോച്ച് ഖാലിദ് ജമീൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രതിരോധ താരം ബിയോജ് വർഗീസ്, മധ്യനിര താരങ്ങളായ ആഷിഖ് കുരുണിയൻ, ജിതിൻ എം എസ്, മുന്നേറ്റതാരം മുഹമ്മദ് സുഹൈൽ എന്നീ മലയാളി താരങ്ങളും ടീമിലുണ്ട്.
Comments


