ഇന്ത്യക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ന്യൂസിലാൻഡ് 134 റൺസിന് പുറത്തായി. വെല്ലിംഗ്ടണിൽ നടക്കുന്ന മത്സരത്തിൽ മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 41 ഓവറിനുള്ളിൽ കിവികൾ ഓൾ ഔട്ടായി.
നാല് വിക്കറ്റുകൾ നേടിയ ഗുർനൂർ ബ്രാർ ആണ് ന്യൂസിലൻഡിനെ എറിഞ്ഞുവീഴ്ത്തിയത്. അക്സർ പട്ടേൽ, ഔഖിബ് നബി, അൻഷുൽ കാംബോജ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി.
10 ഓവറിൽ രണ്ട് മെയ്ഡൻ അടക്കം 30 റൺസ് വിട്ടുനൽകിയാണ് താരം നാല് വിക്കറ്റുകൾ സ്വന്തമാക്കിയത്. ഏകദിനത്തിൽ ന്യൂസിലാൻഡിൽ കിവികൾക്കെതിരെയുള്ള ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനമാണ് ഇത്. 2019ൽ 39 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ നേടിയ കുൽദീപ് യാദവിനെയാണ് ബ്രാർ മറികടന്നത്.
അനിൽ കുംബ്ലെയാണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത്. 1994ൽ 33 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് കുംബ്ലെ നേടിയത്. ജവഗൽ ശ്രീനാഥാണ് പട്ടികയിലെ രണ്ടാമൻ. 2002ൽ 23 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്.
മത്സരത്തിൽ ന്യൂസിലാൻഡിനായി ഡാറിൽ മിച്ചൽ അർധ സെഞ്ച്വറി നേടി. 104 പന്തിൽ 55 റൺസാണ് താരത്തിന്റെ സമ്പാദ്യം. അഞ്ച് ഫോറുകളും രണ്ട് സിക്സുമാണ് അടങ്ങുന്നതാണ് ഇന്നിംഗ്സ്. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ 31 റൺസും നേടി.


