Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • കാംബോജിനല്ല! മാൻ ഓഫ് ദി മാച്ച് പുരസ്കാരം അവന് നൽകണമായിരുന്നു: കൈഫ്
  • Sports

കാംബോജിനല്ല! മാൻ ഓഫ് ദി മാച്ച് പുരസ്കാരം അവന് നൽകണമായിരുന്നു: കൈഫ്

webdesk26 November 6, 2026 1 min read
muhammed kaif

ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത് പേസർ അൻഷുൽ കാംബോജ് ആയിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം മറ്റൊരു ഇന്ത്യൻ താരം ഈ നേട്ടത്തിന് അർഹനാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. അർഷ്ദീപ് സിംഗിനെകുറിച്ചാണ് കൈഫ് സംസാരിച്ചത്.

”അർഷ്ദീപ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കത്തിൽ തന്നെ നാല് വിക്കറ്റുകൾ നേടി അദ്ദേഹം ന്യൂസിലാൻഡിനെ സമ്മർദ്ദത്തിലാക്കി. പിന്നീട് അൻഷുൽ വാലറ്റക്കാരുടെ വിക്കറ്റുകൾ വീഴ്ത്തി. അവസാന രണ്ട് ഓവറുകളിൽ തിളങ്ങാൻ ആയില്ലെങ്കിലും നാല് വിക്കറ്റുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. മാൻ ഓഫ് ദി മാച്ച് പുരസ്കാരം അർഷ്ദീപിന് തന്നെ ലഭിക്കേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം. മത്സരത്തിന്റെ ഗതി മാറ്റിയത് അദ്ദേഹത്തിന്റെ മികച്ച ബൗളിംഗാണ്” മുഹമ്മദ് കൈഫ് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

ആദ്യ ഏകദിനത്തിൽ 10 ഓവറിൽ രണ്ട് മെയ്ഡൻ അടക്കം വെറും 22 റൺസ് മാത്രം വിട്ടുനൽകിയാണ് കാംബോജ് രണ്ട് വിക്കറ്റ് നേടിയത്. 2.2 എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. അർഷ്ദീപ് നാല് വിക്കറ്റുകളും സ്വന്തമാക്കി തിളങ്ങിയെങ്കിലും കളിയിലെ താരമായത് കാംബോജ് ആണ്. ഗുർനൂർ ബ്രാർ മൂന്ന് വിക്കറ്റും നേടി.

ആദ്യ ഏകദിനത്തിൽ ഇന്ത്യ 5 വിക്കറ്റുകൾക്കാണ് വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 185 റൺസിന്‌ പുറത്തായി. ഇന്ത്യയുടെ ബാറ്റിംഗിനിടെ മഴ എത്തിയതോടെ മത്സരം 32 ഓവറാക്കി ചുരുക്കുകയും വിജയലക്ഷ്യം 143 ആക്കുകയുമായിരുന്നു. ലക്ഷ്യം 56 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു.

ഇന്ത്യക്ക് വേണ്ടി വിരാട് കോലി അർധ സെഞ്ച്വറി നേടി തിളങ്ങി. 51 പന്തിൽ 74 റൺസാണ് കോലി നേടിയത്. 13 ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 37 റൺസും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 15 റൺസും നേടി ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

ന്യൂസിലാൻഡ് ബാറ്റിംഗിൽ ടിം സൈഫർട്ട് 38 റൺസും ബ്ലെയർ ടിക്നർ 34 റൺസും നേടി മികവ് പുലർത്തി. ഗ്ലെൻ ഫിലിപ്സ് 30 റൺസും ഡാറിൽ മിച്ചൽ 28 റൺസും നേടി തിളങ്ങി.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്
Next: ലഹരി മാഫിയകളിൽനിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാം

Author's Other Posts

27 എണ്ണവുമായി സച്ചിനൊപ്പം; ചരിത്രം കുറിച്ച് കോലി kohli (4)

27 എണ്ണവുമായി സച്ചിനൊപ്പം; ചരിത്രം കുറിച്ച് കോലി

webdesk26 November 6, 2026
എപ്പോഴും അവനെ വലിയ ഒരു താരമായാണ് ഞാൻ കണ്ടിട്ടുള്ളത്: സച്ചിൻ sachin

എപ്പോഴും അവനെ വലിയ ഒരു താരമായാണ് ഞാൻ കണ്ടിട്ടുള്ളത്: സച്ചിൻ

webdesk26 November 6, 2026
ഒട്ടും ബോറടിപ്പിക്കാതെയാണ് മമിത ആ കഥാപാത്രം ചെയ്തത്: മേഘ്‌ന രാജ് mamitha

ഒട്ടും ബോറടിപ്പിക്കാതെയാണ് മമിത ആ കഥാപാത്രം ചെയ്തത്: മേഘ്‌ന രാജ്

webdesk26 November 6, 2026
ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത് india (1)

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്

webdesk26 November 6, 2026

Related Stories

kohli (4)
  • Sports

27 എണ്ണവുമായി സച്ചിനൊപ്പം; ചരിത്രം കുറിച്ച് കോലി

webdesk26 November 6, 2026
sachin
  • Sports

എപ്പോഴും അവനെ വലിയ ഒരു താരമായാണ് ഞാൻ കണ്ടിട്ടുള്ളത്: സച്ചിൻ

webdesk26 November 6, 2026
india (1)
  • Sports

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്

webdesk26 November 6, 2026
ronaldo (1)
  • Sports

റൊണാൾഡോ എന്റെ കൂടെ തന്നെ തുടരണമെന്ന് ഞാൻ ആഗ്രഹിച്ചു: പോർച്ചുഗീസ് പരിശീലകൻ

webdesk26 November 6, 2026
ronaldoo
  • Sports

പോർച്ചുഗലിനൊപ്പം റൊണാൾഡോക്ക് വിടവാങ്ങൽ മത്സരമില്ല; വമ്പൻ റിപ്പോർട്ട് പുറത്ത്

webdesk26 November 6, 2026
cr7
  • main stories
  • News
  • Sports

ഏഴാം നമ്പറിന്റെ രാജകീയ യാത്രയ്ക്ക് വിരാമം;അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

webdesk22 November 5, 2026

Latest

27 എണ്ണവുമായി സച്ചിനൊപ്പം; ചരിത്രം കുറിച്ച് കോലി kohli (4) 1

27 എണ്ണവുമായി സച്ചിനൊപ്പം; ചരിത്രം കുറിച്ച് കോലി

webdesk26 November 6, 2026
എപ്പോഴും അവനെ വലിയ ഒരു താരമായാണ് ഞാൻ കണ്ടിട്ടുള്ളത്: സച്ചിൻ sachin 2

എപ്പോഴും അവനെ വലിയ ഒരു താരമായാണ് ഞാൻ കണ്ടിട്ടുള്ളത്: സച്ചിൻ

webdesk26 November 6, 2026
ഒട്ടും ബോറടിപ്പിക്കാതെയാണ് മമിത ആ കഥാപാത്രം ചെയ്തത്: മേഘ്‌ന രാജ് mamitha 3

ഒട്ടും ബോറടിപ്പിക്കാതെയാണ് മമിത ആ കഥാപാത്രം ചെയ്തത്: മേഘ്‌ന രാജ്

webdesk26 November 6, 2026
ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത് india (1) 4

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്

webdesk26 November 6, 2026

Latest News

  • 27 എണ്ണവുമായി സച്ചിനൊപ്പം; ചരിത്രം കുറിച്ച് കോലി
  • എപ്പോഴും അവനെ വലിയ ഒരു താരമായാണ് ഞാൻ കണ്ടിട്ടുള്ളത്: സച്ചിൻ
  • ഒട്ടും ബോറടിപ്പിക്കാതെയാണ് മമിത ആ കഥാപാത്രം ചെയ്തത്: മേഘ്‌ന രാജ്
  • ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്
  • ലഹരി മാഫിയകളിൽനിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാം

You May Have Missed

kohli (4)
  • Sports

27 എണ്ണവുമായി സച്ചിനൊപ്പം; ചരിത്രം കുറിച്ച് കോലി

webdesk26 November 6, 2026
sachin
  • Sports

എപ്പോഴും അവനെ വലിയ ഒരു താരമായാണ് ഞാൻ കണ്ടിട്ടുള്ളത്: സച്ചിൻ

webdesk26 November 6, 2026
mamitha
  • Entertainment

ഒട്ടും ബോറടിപ്പിക്കാതെയാണ് മമിത ആ കഥാപാത്രം ചെയ്തത്: മേഘ്‌ന രാജ്

webdesk26 November 6, 2026
india (1)
  • Sports

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്

webdesk26 November 6, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP