സിനിമാ പ്രേമികള്‍ക്ക് ദീപാവലി വിരുന്ന്. ഐ ആം ഗെയിം, ഐസിയു-അന്റ്റില്‍ ദി ലാസ്റ്റ് ബ്രെത്ത്, മീശയ മുറുക്കു 2 തുടങ്ങിയ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിലെത്തുന്നത്. ജിയോഹോട്ട്സ്റ്റാര്‍, സണ്‍ നെക്സ്റ്റ്, സോണിലിവ് എന്നീ പ്ലാറ്റ്ഫോമിലെത്തുന്ന ചിത്രങ്ങളുടെ സ്ട്രീമിങ് വിവരങ്ങളറിയാം.
- ഐ ആം ഗെയിം (ജിയോഹോട്ട്സ്റ്റാര്‍)
ദുല്‍ഖര്‍ സല്‍മാന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഐ ആം ഗെയിം സെപ്റ്റംബര്‍ 3ലെ തിയേറ്റര്‍ റിലീസിന് ശേഷം ജിയോഹോട്ട്സ്റ്റാറിലൂടെ ഒടിടിയിലെത്തുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളില്‍ ചിത്രം ജിയോഹോട്ട്സ്റ്റാറില്‍ ലഭ്യമാകും. നഹാസ് ഹിദായത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, മിസ്കിന്, കയാദു ലോഹര്‍ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. വലിയ പ്രതീക്ഷയോടെയെത്തിയ ചിത്രം തിയേറ്ററുകളില്‍ നിന്ന് 48 കോടി രൂപയോളമാണ് നേടിയത്.
2 മീശയ മുറുക്കു 2 (സോണിലിവ്)
തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ഡബ്ബ് ചെയ്ത മീശയ മുറുക്കു 2 നാളെ മുതല്‍ സോണിലിവില്‍ സ്ട്രീമിങ് ആരംഭിക്കും. ഹിപ്ഹോപ്പ് തമിഴ ആദിയുടേതാണ് സംവിധാനവും സംഗീതവും. പാട്ടുകളും പ്രണയവും ഫാമിലി ഡ്രാമയും ഒന്നിച്ച് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ചൊരു എന്റര്ടെയ്നറായിരിക്കും ഈ ഒടിടി റിലീസ്.
- ഐസിയു: അന്റ്റില്‍ ദി ലാസ്റ്റ് ബ്രെത്ത് (സണ്‍ നെക്സ്റ്റ്)
ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയാണ് ഐസിയു: അന്റ്റില്‍ ദി ലാസ്റ്റ് ബ്രെത്ത് . ജോര്‍ജ് വര്‍ഗീസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ബിബിന്‍ ജോര്‍ജ്, ബാബുരാജ്, മുരളി ഗോപി, വിസ്മയ, മീര വാസുദേവ്, ശ്രീകാന്ത് മുരളി, നവാസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം നാളെ മുതല്‍ സണ്‍ നെക്സ്റ്റില്‍ സ്ട്രീമിങ് ആരംഭിക്കും.


