കൊച്ചി: അനീതിയുടെ കാലത്തിന്, യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബർ 6,7,8 തീയ്യതികളിൽ എറണാകുളത്ത് നടക്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. കേരളത്തിലുടനീളം നടത്തിയ അംഗത്വ വിതരണ ക്യാമ്പയിനിന്റെ ഭാഗമായി പുതിയ ശാഖ, പഞ്ചായത്ത്, മണ്ഡലം, ജില്ല കമ്മറ്റികൾ നിലവിൽ വന്നതിന് ശേഷമാണ് സംസ്ഥാന സമ്മേളനം. 24 വർഷങ്ങൾക്ക് ശേഷമാണ് എറണാകുളം സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്.
നവംബർ 6ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് എറണാകുളം ടൗൺഹാളിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് ഫാസിസം, വര്‍ഗീയത, ഭരണകൂടം – തിരുത്ത് എന്ന പ്രമേയത്തിൽ നടക്കുന്ന സെമിനാർ മുസ്ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എല്‍.എ, കോൺഗ്രസ് നേതാവ് ജിന്റോ ജോൺ, ആര്.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണുമോഹന് എം.എല്‍.എ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഷിബു മീരാന്‍ സംവദിക്കും. സെമിനാറിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളും എറണാകുളം ജില്ലയിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
നവംബർ 7ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ല പ്രവർത്തക സമിതി അംഗങ്ങൾ, മണ്ഡലം ഭാരവാഹികൾ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നും രജിസ്റ്റർ ചെയ്ത മറ്റ് പ്രതിനിധികൾ എന്നിവരാണ് പ്രതിനിധി സമ്മേളനത്തിന് എത്തിച്ചേരുക. രാവിലെ 9.30ന് രെജിസ്ട്രേഷൻ ആരംഭിക്കും. 10മണിക്ക് കേരളം ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ശ്വേത ഭട്ട് മുഖ്യാതിഥി ആകും. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ടി.എ അഹമ്മദ് കബീര്‍ പ്രഭാഷണം നടത്തും. തുടർന്ന് 11.30am സെഷന് – 1ൽ അപരവത്കരണത്തിന്റെ ഇന്ത്യന്‍ വര്‍ത്തമാനം എന്ന വിഷയത്തിൽ ആക്റ്റിവിസ്റ്റ് ഡോ. ടി.എസ് ശ്യാംകുമാര്‍ പ്രഭാഷണം നടത്തും. 12pm – സെഷന് – 2 ൽ സമരവും കവിതയും
കവി രമേശ് കാവില്‍ പ്രഭാഷണം നടത്തും.
12.30pm – സെഷന് – 3 ൽ ഒറ്റ തെരെഞ്ഞെടുപ്പും ഫെഡറലിസവും എന്ന വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി പ്രഭാഷണം നടത്തും, 2pm – സമര കാഹളം – സെഷന് – 4ൽ അഡ്വ. വി. കെ ഫൈസൽ ബാബു എം.എൽ.എ, ടി.പി അഷ്റഫലി എം.എൽ.എ, പി. കെ നവാസ് എം.എൽ.എ പ്രഭാഷണം നടത്തും. 2.30pm – ജെൻ സി ഇന്ത്യ സെഷന് – 5ൽ ജെ.എൻ.യു സ്റ്റുഡന്റ് യൂണിയൻ സെക്രട്ടറി ഡാനിഷ് അലി പ്രതിനിധികളുമായി സംവദിക്കും.
3pm – സെഷന് – 6ൽ ഭരണഘടന മൂല്യവും ജനാധിപത്യ പ്രതിരോധവും എന്ന വിഷയത്തിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ് ലോക്സഭ മുൻ സെക്രട്ടറി പി.ഡി.റ്റി ആചാരി, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാന് എം.പി പ്രഭാഷണം നടത്തും. 4pm – സെഷന് – 7ൽ ഫ്യൂച്ചര്‍ കേരളം എന്ന വിഷയത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍, ഫിഷറീസ് – സാമുഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍ സംവദിക്കും. 5pm – സെഷന് – 8ൽ വിമര്‍ശനവും പൗരബോധവും എന്ന വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റും സംസ്ഥാന കായിക വകുപ്പ് മന്ത്രിയുമായ ഒ.ജെ ജനീഷ്, രമേശ് പിഷാരടി എം.എല്‍.എ പ്രഭാഷണം നടത്തും. 6pm – സെഷന് – 9ൽ അനീതിയുടെ കാലത്ത് ഇരകളുടെ വര്‍ത്തമാനം എന്ന വിഷയത്തിൽ ആക്റ്റിവിസ്റ്റ് ആസിഫ് മുജ്തബ,മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍ സംവദിക്കും.
നവംബർ 8ന് ഞായറാഴ്ച വൈകിട്ട് 3മണിക്ക് റാലിയും വൈറ്റ് ഗാർഡ് പരേഡും കലൂര്‍ സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിക്കും. 5മണിക്ക് സമാപന പൊതുസമ്മേളനം മറൈന്‍ ഡ്രൈവ് ഗ്രൗണ്ടിൽ നടക്കും. വോട്ടർ പട്ടികയിൽ തിരിമറി നടത്തി ജനാധിപത്യം അട്ടിമറിക്കാൻ കൂട്ടുന്ന തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും കേന്ദ്ര സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെയും രാജ്യതലസ്ഥാനത്ത് നടക്കുന്ന ജന്തർ മന്തർ സമരത്തിനുള്ള ഐക്യദാർഢ്യം കൂടിയായിരിക്കും പൊതുസമ്മേളനം. രാജ്യത്തെ ഏറ്റവും വലിയ ജന്തർ മന്തർ സ്ക്വയറാണ് എറണാകുളത്ത് യൂത്ത് ലീഗ് ഒരുക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി എത്തുന്ന 5 ലക്ഷം യുവജനങ്ങൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഓരോ യൂണിറ്റുകളിൽനിന്നും പ്രത്യേകം ഏർപ്പാട് ചെയ്ത വാഹനങ്ങളിലാണ് പ്രവർത്തകർ എത്തിച്ചേരുന്നത്.
സമാപന പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കേരള മുഖ്യമന്ത്രി വി.ഡി സതീശന് മുഖ്യാതിഥിയായി പങ്കെടുക്കും. കര്‍ണാടക അഭ്യന്തര മന്ത്രി പ്രിയാങ്ക് എം. ഖാര്‍ഗെ മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും സംസ്ഥാന വ്യവസായ – ഐ.ടി വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി, അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എം. പി, സീനിയര്‍ വൈസ് പ്രസിഡന്റ് എം. പി അബ്ദുസമദ് സമദാനി എം.പി, വൈസ് പ്രസിഡന്റ്, കെ.പി.എ മജീദ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് ഡോ. എം.കെ മുനീര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍, ഫിഷറീസ് – സാമുഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികള്‍, എം.എല്‍.എമാര്‍ പ്രസംഗിക്കും.
വിവിധ സെഷനുകളിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എം.എൽ.എ, ട്രഷറർ പി. ഇസ്മായീൽ, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് എടനീർ, കെ. എ മാഹിൻ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്ലിയ എം. എൽ. എ പ്രസീഡിയം നിയന്ത്രിക്കും.
പത്ര സമ്മേളനത്തില്‍ പങ്കെടുത്തത്
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി, മുസ്ലിം യൂത്ത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എം.എല്‍.എ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍
പി. ഇസ്മായില്‍,
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ അഷ്റഫ് എടനീര്‍, കെ.എ മാഹിന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, ഫാത്തിമ തെഹ്ലിയ എം.എല്‍.എ


