ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 5 വിക്കറ്റ് ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 185 റൺസിന് പുറത്തായി. ഇന്ത്യയുടെ ബാറ്റിംഗിനിടെ മഴ എത്തിയതോടെ മത്സരം 32 ഓവറാക്കി ചുരുക്കുകയും വിജയലക്ഷ്യം 143 ആക്കുകയുമായിരുന്നു. ലക്ഷ്യം 56 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു
ഇന്ത്യക്ക് വേണ്ടി വിരാട് കോലി അർധ സെഞ്ച്വറി നേടി തിളങ്ങി. 51 പന്തിൽ 74 റൺസാണ് കോലി നേടിയത്. 13 ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഇതോടെ ഏകദിനത്തിൽ ചെയ്സിങ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായാണ് കോലി മാറി. 8721 റൺസാണ് ചെയ്സ് മാസ്റ്റർ കോലി അടിച്ചെടുത്തത്. സച്ചിൻ ടെണ്ടുൽക്കറെയാണ് കോലി ഈ റെക്കോർഡിൽ മറികടന്നത്.
രോഹിത് ശർമ്മ (6801), സനത് ജയസൂര്യ (5742), ജാക് കാലിസ് (5575), ക്രിസ് ഗെയ്ൽ (5559), ബ്രെയാൻ ലാറ (5425), കുമാർ സംഗക്കാര (5400) എന്നിവരാണ് ഈ ചരിത്രനേട്ടത്തിലുള്ള മാറ്റ് തരങ്ങൾ.
ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 37 റൺസും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 15 റൺസും നേടി ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ന്യൂസിലാൻഡ് ബൗളിംഗിൽ ജേക്കബ് ഡഫി മൂന്ന് വിക്കറ്റുകളും കെയ്ൽ ജാമിസൺ, നഥാൻ സ്മിത്ത് എന്നിവർ ഓരോ വിക്കറ്റും നേടി.
മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കിവികളെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപ് സിംഗ് നാല് വിക്കറ്റുകളും ഗുർനൂർ ബ്രാർ മൂന്ന് വിക്കറ്റും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റുകളും നേടിയപ്പോൾ കിവീസ് തകർന്നു.
ന്യൂസിലാൻഡ് ബാറ്റിംഗിൽ ടിം സൈഫർട്ട് 38 റൺസും ബ്ലെയർ ടിക്നർ 34 റൺസും നേടി മികവ് പുലർത്തി. ഗ്ലെൻ ഫിലിപ്സ് 30 റൺസും ഡാറിൽ മിച്ചൽ 28 റൺസും നേടി തിളങ്ങി.


