ഇന്ത്യ-വെസ്റ്റ് അവസാന ടി-20 മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മഴമൂലം 9 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗിനിടെ വീണ്ടും മഴയെത്തിയതോടെയാണ് മത്സരം പൂർണമായി ഉപേക്ഷിച്ചത്.
ഇന്റർനാഷണൽ ടി-20യിൽ പത്ത് ഓവറിന് താഴെ നടന്ന മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോർഡും തകരാതെ നിന്നു. ഈ മത്സരത്തിന് മുമ്പ് നടന്ന മൂന്ന് മത്സരത്തിനും ഇന്ത്യ വിജയിച്ചിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 2017ൽ ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യ ആദ്യമായി 10 ഓവറിൽ താഴെയുള്ള മത്സരം കളിച്ചത്. 8 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.
പിന്നീട് 2022ൽ നാഗ്പൂരിൽ ഓസ്ട്രേലിയക്കെതിരെയും ഇന്ത്യ എട്ട് ഓവർ മത്സരത്തിൽ വിജയം കണ്ടു. 2026 ഏഷ്യൻ ഗെയിംസിൽ ജപ്പാനെതിരെയായിരുന്നു ഇന്ത്യയുടെ മറ്റൊരു പത്ത് ഓവറിൽ താഴെയുള്ള മത്സരം. ഈ മത്സരവും ഇന്ത്യ വിജയിച്ചിരുന്നു.
വിൻഡീസിനെതിരെയുള്ള അഞ്ചാം ടി-20 മത്സരം 7.4 ഓവറിൽ 118 റൺസ് എന്ന നിലയിൽ നിൽക്കെയായിരുന്നു ഉപേക്ഷിക്കപ്പെട്ടത്. ഇന്ത്യയ്ക്കായി ഈശൻ കിഷൻ 10 പന്തിൽ 30 റൺസും നമൻ ധീർ ആറ് പന്തിൽ 24 റൺസും ക്യാപ്റ്റൻ ശ്രേയസ് അയ്യർ 14 പന്തിൽ 22 റൺസും നേടി മികച്ച പ്രകടനം നടത്തി.

വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ് ആണ് പരമ്പരയിലെ താരം. ഈ പരമ്പരയിൽ തന്നെ ഇന്ത്യക്കെതിരെ രണ്ട് സെഞ്ച്വറികൾ നേടിയാണ് ഹോപ്പ് ഈ നേട്ടം കൈവരിച്ചത്.


