ലിസ്റ്റ് എ ക്രിക്കറ്റിൽ റെക്കോർഡ് അർദ്ധ സെഞ്ച്വറി നേടി ഓസ്ട്രേലിയൻ താരം ജാക് ഫ്രസർ മക്ഗൂർക്ക്. ഓസ്ട്രേലിയയിലെ ആഭ്യന്തര മത്സരത്തിലാണ് താരത്തിന്റെ നേട്ടം. ക്വീൻസിലിൻഡിനെതിരെയുള്ള മത്സരത്തിൽ സൗത്ത് ഓസ്ട്രേലിയക്ക് വേണ്ടി വെറും 14 പന്തിൽ നിന്നും താരം ചരിത്രം കുറിച്ചത്.
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ നാലാമത്തെ അർദ്ധ സെഞ്ച്വറി ആണിത്. ഈ നേട്ടത്തിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിയാണ്. വെറും 11 പന്തുകളിൽ നിന്നുമായിരുന്നു വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ ഫിഫ്റ്റി നേടിയിരുന്നത്.
ഇപ്പോൾ ഓസീസ് താരം തകർത്തടിച്ചിട്ട് കൂടി വൈഭവിന്റെ ഈ റെക്കോർഡ് തകരാതെ നിൽക്കുകയാണ്. മത്സരത്തിൽ 63 പന്തിൽ 122 റൺസ് നേടിയാണ് ജാക് തിളങ്ങിയത്. 10 ഫോറുകളും ഒമ്പത് സിക്സുകളും അടങ്ങുന്നതായിരുന്നു ഓസ്ട്രേലിയൻ താരത്തിന്റെ പ്രകടനം.


