2027 ഐപിഎല്ലിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസ് ഫാസ്റ്റ് ബോളിംഗ് പരിശീലകനായി ശ്രീലങ്കൻ ഇതിഹാസം ചാമിന്ദ വാസിനെ നിയമിച്ചു.
മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ മുഖ്യ പരിശീലകനായും മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗിനെ അസിസ്റ്റന്റ് ബാറ്റിംഗ് പരിശീലകനായും നിയമിച്ചതിന് പിന്നാലെയാണ് ലങ്കൻ ഇതിഹാസത്തിനെ ഡൽഹി ബൗളിംഗ് യൂണിറ്റ് ശക്തമാക്കുന്നതിനായി നിയമിച്ചത്.
മുൻ ഇന്ത്യൻ താരം മുനാഫ് പട്ടേലിന്റെ പകരക്കാരനായാണ് ചാമിന്ദ വാസ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 3 ഫോർമാറ്റുകളിലുമായി ശ്രീലങ്കയ്ക്ക് വേണ്ടി 761 വിക്കറ്റുകൾ നേടിയ താരത്തിന്റെ പരിചയ സമ്പത്ത് ആദ്യ കിരീടം സ്വപ്നം കാണുന്ന ക്യാപ്പിറ്റൽസിന് കരുത്തുപകരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
2008 മുതൽ 2019 വരെ ഐപിഎല്ലിൽ ഡെക്കാൻ ചാർജേഴ്സിന് വേണ്ടി താരം കളിച്ചിട്ടുണ്ട്. കിരീടം നേടിയ ടീമിലെ അംഗം കൂടിയായിരുന്നു ചാമിന്ദ വാസ്.


