Skip to content
cropped-Mast-Black-1.png

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • നഗോയ ഇന്ത്യയ്ക്ക് നല്‍കുന്ന പാഠം
  • Editorial

നഗോയ ഇന്ത്യയ്ക്ക് നല്‍കുന്ന പാഠം

webdesk26 October 6, 2026 1 min read
asian games

20ാം മത് ഏഷ്യന്‍ ഗെയിംസിന് ജപ്പാനിലെ തുറമുഖ നഗരമായ നഗോയയില്‍ തിരശ്ശീലവീണിരിക്കുകയാണ്. 2030 ല്‍ ഖത്തറില്‍ കണ്ടുമുട്ടാമെന്ന പ്രതീക്ഷയുമായാണ് താരങ്ങള്‍ ഉപചാരം ചൊല്ലി പിരിഞ്ഞിരിക്കുന്നത്. 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസിന് ശേഷം ഖത്തര്‍ വീണ്ടും ആതിഥ്യമരുമ്പോള്‍ 2022 ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ ദര്‍ശിച്ചതുപോലെ മറ്റൊരുവിസ്മയത്തിനാണ് ഏഷ്യയോടൊപ്പം ലോകവും കാത്തിരിക്കുന്നത്.

തുടര്‍ച്ചയായി പന്ത്രണ്ടാം തവണയും ഒന്നാമതെത്തിയ ചൈന എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഇത്തവണയും ചാമ്പ്യന്‍ പട്ടമണിഞ്ഞത്. 169 സ്വര്‍ണവും 89 വെള്ളിയും 83 വെങ്കലവുമാണ് അവരുടെ സമ്പാദ്യം. രണ്ടാമതുള്ള ജപ്പാന് 83 സ്വര്‍ണമടക്കം 269 മെഡലാണുള്ളത്. 39 സ്വര്‍ണത്തോടെ 150 മെഡലുമായി മൂന്നാമതെത്തിയ ദക്ഷിണ കൊറിയക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ട്രാക്കിലും ഫീല്‍ഡിലും ആകെ കിട്ടിയത് 24 മെഡല്‍.

2026 ഏഷ്യന്‍ ഗെയിംസ് മെഡല്‍പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. 2022 ലെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും നാലാം സ്ഥാനത്തു തന്നെയായിരുന്നു ഇന്ത്യ. എന്നാല്‍ കഴിഞ്ഞ ഗെയിംസിനെക്കാള്‍ 21 മെഡലുകള്‍ ഇത്തവണ കുറവാണ്. സ്വര്‍ണത്തില്‍ ഏഴെണ്ണം കുറവ്. കഴിഞ്ഞ തവണ ഇന്ത്യ മികച്ച വിജയം കൊയ്ത അത്‌ലറ്റിക്സിലും ഷൂട്ടിങ്ങിലും ഇക്കുറി മെഡല്‍ കുറഞ്ഞു. അത്‌ലറ്റിക്‌സില്‍ അഞ്ചും ഷൂട്ടിങ്ങില്‍ നാലും സ്വര്‍ണം കുറഞ്ഞു. അതേസമയം, മൂന്നു സ്വര്‍ണം നേടിയ ബോക്സിങ്ങില്‍ ഇന്ത്യ അപ്രതീക്ഷിത മുന്നേറ്റം നടത്തുകയും ചെയ്തു.

പ്രതീക്ഷകള്‍ പലതും അസ്ഥാനത്തായപ്പോള്‍ അപ്രതീക്ഷിതമായ പലകുതിപ്പുകളും രാജ്യത്തിനായി ഉടലെടുക്കുകയുണ്ടായി. വനിതകളുടെ 4-400 റിലേയില്‍ അവസാന ലാപ്പിലെ കുതിപ്പിലൂടെ സ്വര്‍ണത്തിലേക്ക് നയിച്ച തമിഴ്നാട്ടുകാരി വിത്യാ രാംരാജ് മിക്സഡ് റിലേയില്‍ വെള്ളിയും 400 മീറ്റര്‍ ഹര്‍ഡില്‍സസില്‍ വെങ്കലവും നേടി ട്രിപ്പിള്‍ മെഡലിന് ഉടമയായി.

42 വര്‍ഷം മുന്‍പ് പി.ടി. ഉഷ (1984 ഒളിമ്പിക്‌സില്‍) കുറിച്ച ദേശീയ റെക്കോഡ് മറികടന്നാണ് ഹര്‍ഡില്‍സില്‍ മെഡല്‍ നേടിയത്. 10,000, 1500 മീറ്ററുകളില്‍ വെള്ളിയും 5000 മീറ്ററില്‍ വെങ്കലവും നേടിയ ഗുല്‍വീര്‍ സിങ്, ഒരു ഏഷ്യാഡിലെ അത്‌ലറ്റിക്‌സില്‍ മൂന്നു മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരനായതും ശ്രദ്ധേയം. ക്രിക്കറ്റിലും ഹോക്കിയിലും ഇരട്ട സ്വര്‍ണം നേടിയ ഇന്ത്യ അമ്പെയ്ത്തില്‍ അഞ്ചുസ്വര്‍ണം ഉള്‍പ്പെടെ ഒന്‍പതു മെഡലും ഷൂട്ടിങ്ങില്‍ മൂന്നു സ്വര്‍ണം ഉള്‍പ്പെടെ 15 മെഡലും നേടി.

ബോക്സിങ്ങിലും ഗുസ്തിയും ഇത്തവണ ശ്രദ്ധേയനേട്ടങ്ങളുണ്ട്. ബോക്‌സിങ്ങില്‍ ലവ്‌ലീന ബോര്‍ഗോഹെയ്‌നും പര്‍വീണ്‍ ഹൂഡയും അങ്കുഷ് പംഘലും സ്വര്‍ണം നേടി. കഴിഞ്ഞ ഗെയിംസില്‍ സ്വര്‍ണമുണ്ടായിരുന്നില്ല. ഗുസ്തിയില്‍ ഇത്തവണ രണ്ടു സ്വര്‍ണമുണ്ട്. അമന്‍ സെഹ്‌റാവത്തും സുജീത് കല്‍കലുമാണ് സുവര്‍ണനേട്ടം സ്വന്തമാക്കിയത്.

എന്നാല്‍ ഷോട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ് ടൂര്‍, ലോങ്ജംപില്‍ എം. ശ്രീശങ്കര്‍, ആന്‍ സി സോജന്‍, 5000, 10000 മീറ്ററുകളില്‍ ഗുല്‍വീര്‍ സിങ്, 5000 മീറ്ററില്‍ പാരുള്‍ ചൗധരി, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെ തുടങ്ങിയവര്‍ക്കൊകെ സ്വര്‍ണം പ്രതീക്ഷിച്ചിരുന്നതാണ്. അവിനാഷ് സാബ്ലെയ്ക്കു മെഡല്‍ പോലും കിട്ടിയില്ല.

വന്‍ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെയും അവകാശവാദം. ഏഷ്യന്‍ ഗെയിംസിനായി 800 കോടി രൂപ ചെലവിട്ടെന്നാണ് കേന്ദ്ര കായികമന്ത്രാലയത്തിന്റെ കണക്ക്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയും പ്രകടനം മെച്ചപ്പെടുത്താനുള്ള നടപടികളും ആവശ്യമാണ്.

ഷൂട്ടിങ്ങില്‍ രണ്ടുവെള്ളി നേടിയ വിദര്‍ശാ വിനോദ്, റിലേയില്‍ ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ മനു ടി.എസ്., സ്വര്‍ണംനേടിയ ക്രിക്കറ്റ് ടീം അംഗം സഞ്ജു സാംസണ്‍, ലോങ്ജംപില്‍ വെള്ളിനേടിയ എം. ശ്രീ ശങ്കര്‍, ആന്‍സി സോജന്‍, തുഴച്ചിലില്‍ വെള്ളിനേടിയ പ്രിന്‍സ് നോബിള്‍, മനു ഫ്രാന്‍സിസ്, ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ വെങ്കലം നേടിയ എച്ച്.എസ്. പ്രണോയ്, എം.ആര്‍. അര്‍ജുന്‍ എന്നിവര്‍ മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തി. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീം ചീഫ് കോച്ച് സ്ഥാനത്തുനിന്ന് പി.രാധാകൃഷ്ണന്‍ നായര്‍ ഈ ഏഷ്യന്‍ ഗെയിംസോടെ പടിയിറങ്ങിയിരിക്കുകയാണ്. 13 വര്‍ഷമായി ടീമിന്റെ ചീഫ് കോച്ചായിരുന്നു. 5 ഏഷ്യന്‍ ഗെയിംസ്, 3 ഒളിംപിക്സ്, 5 കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ ടീമിന്റെ പരിശീലകനായി. ഏറ്റവും മികച്ച പ്രകടനത്തോടെ കരിയര്‍ അവസാനിപ്പിക്കാനുള്ള മോഹം ബാക്കിവെച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്.

അമേരിക്കയുടെ കടുത്ത ആക്രമണത്തിന്റെ കാലുഷ്യത്തിനിടയിലും കായികമികവ് ഉയര്‍ത്തിപ്പിടിച്ച ഇറാന്റെ നേട്ടം ഗെയിംസിലെ ശ്രദ്ധേയ നേട്ടമായി. 19 സ്വര്‍ണമടക്കം 52 മെഡലുകളുമായി അവര്‍ ആറാം സ്ഥാനം സ്വന്തമാക്കി. 2022 ലെ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസിനേക്കാള്‍ ആറ് സ്വര്‍ണം അധികം നേടിയവര്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാമതാണ്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Editorial

Continue Reading

Previous: ഗാന്ധിജയന്തി ദിനാചരണം; ഇന്‍കാസ്-JCC ഫുജൈറയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Next: ഫോർലാൻ VS ഖാലിദ് ജമീൽ

Author's Other Posts

ഫോർലാൻ VS ഖാലിദ് ജമീൽ indian footballteam

ഫോർലാൻ VS ഖാലിദ് ജമീൽ

webdesk26 October 6, 2026
അവസാന ആട്ടത്തിനൊരുങ്ങി മിശിഹ; മെസി യുഗത്തിന് നാളെ തിരശ്ശീല വീഴും messi argentina

അവസാന ആട്ടത്തിനൊരുങ്ങി മിശിഹ; മെസി യുഗത്തിന് നാളെ തിരശ്ശീല വീഴും

webdesk26 October 5, 2026
അദ്ദേഹത്തെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെടുക്കണം: നിർദേശവുമായി ഹനുമ വിഹാരി hanuma vihari

അദ്ദേഹത്തെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെടുക്കണം: നിർദേശവുമായി ഹനുമ വിഹാരി

webdesk26 October 5, 2026
അവൻ കാരണമാണ് ഇന്ത്യ ലോകകപ്പ് നേടിയത്: കൈഫ് muhammed kaif

അവൻ കാരണമാണ് ഇന്ത്യ ലോകകപ്പ് നേടിയത്: കൈഫ്

webdesk26 October 5, 2026

Related Stories

  • Editorial

ഇതാണോ സി.പി.എം തിരുത്ത്

webdesk26 October 5, 2026
congress
  • Editorial

ജാള്യത മറക്കാൻ ഇത്രയും അധഃപതിക്കണോ

webdesk25 October 2, 2026
gyanesh kumar
  • Editorial

മതം തേടുന്ന ഭരണക്കൂടം

webdesk25 October 1, 2026
ramtemble loot
  • Editorial

രാമക്ഷേത്ര കൊളള വേലിതന്നെ വിളതിന്നുന്നു

webdesk25 September 29, 2026
New Project
  • Editorial

പതറുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ

webdesk26 September 28, 2026
CLASH
  • Editorial

പാളയത്തിലെ പടയില്‍ മുറുകുന്ന കുരുക്ക്

webdesk25 September 27, 2026

Latest

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ഏഴാമത് എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നടന്നു AY 1

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ഏഴാമത് എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നടന്നു

webdesk24 October 6, 2026
ഫോർലാൻ VS ഖാലിദ് ജമീൽ indian footballteam 2

ഫോർലാൻ VS ഖാലിദ് ജമീൽ

webdesk26 October 6, 2026
നഗോയ ഇന്ത്യയ്ക്ക് നല്‍കുന്ന പാഠം asian games 3

നഗോയ ഇന്ത്യയ്ക്ക് നല്‍കുന്ന പാഠം

webdesk26 October 6, 2026
ഗാന്ധിജയന്തി ദിനാചരണം; ഇന്‍കാസ്-JCC ഫുജൈറയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു vi 4

ഗാന്ധിജയന്തി ദിനാചരണം; ഇന്‍കാസ്-JCC ഫുജൈറയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

webdesk24 October 6, 2026

Latest News

  • ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ഏഴാമത് എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നടന്നു
  • ഫോർലാൻ VS ഖാലിദ് ജമീൽ
  • നഗോയ ഇന്ത്യയ്ക്ക് നല്‍കുന്ന പാഠം
  • ഗാന്ധിജയന്തി ദിനാചരണം; ഇന്‍കാസ്-JCC ഫുജൈറയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
  • ചെലവൂര്‍ വരിക്കോളി മീത്തല്‍ വി.എം. അലി നിര്യാതനായി

You May Have Missed

AY
  • News

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ഏഴാമത് എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നടന്നു

webdesk24 October 6, 2026
indian footballteam
  • Sports

ഫോർലാൻ VS ഖാലിദ് ജമീൽ

webdesk26 October 6, 2026
asian games
  • Editorial

നഗോയ ഇന്ത്യയ്ക്ക് നല്‍കുന്ന പാഠം

webdesk26 October 6, 2026
vi
  • News

ഗാന്ധിജയന്തി ദിനാചരണം; ഇന്‍കാസ്-JCC ഫുജൈറയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

webdesk24 October 6, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP