ഫുജൈറ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്‍കാസ്-ജവഹര്‍ ചില്‍ഡ്രന്‍സ് ക്ലബ്ബ് (JCC) ഫുജൈറ, ഫുജൈറ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബര്‍ 3-ന് വൈകുന്നേരം 4 മണിക്ക് ഫുജൈറ എക്സ്പോ സെന്ററിന് സമീപം ആരംഭിച്ച ക്യാമ്പ് രാത്രി 9 മണിവരെ നീണ്ടുനിന്നു. ക്യാമ്പില്‍ ഏകദേശം 70-ഓളം പേര് രക്തദാനം നടത്തി.
ഇന്‍കാസ്-JCC പ്രസിഡന്റ് അനുരഞ്ജ് സന്തോഷിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഇന്‍കാസ് UAE ജനറല്‍ സെക്രട്ടറി ശ്രീമതി ഷിജി അന്ന ജോസഫ് ഉദ്ഘാടനം ചെയ്തു. JCC ചീഫ് കോഓര്‍ഡിനേറ്റര്‍ ഷജില്‍ വടക്കേകണ്ടി ആമുഖപ്രഭാഷണവും ഇന്‍കാസ് ഫുജൈറ പ്രസിഡന്റ് ജോജു മാത്യു മുഖ്യപ്രഭാഷണവും നടത്തി.
ഉദ്ഘാടന പ്രസംഗത്തില്‍ ഷിജി അന്ന ജോസഫ് പറഞ്ഞു: ‘JCC കുട്ടികള്‍ നമുക്കെല്ലാവര്‍ക്കും മാതൃകയാണ്. പ്രവാസികളായി നാടിന്റെ മണ്ണില്‍നിന്ന് അകലെയാണെങ്കിലും ഇന്ത്യയുടെ മതേതരത്വവും മനുഷ്യസ്നേഹവും നമ്മുടെ ഹൃദയത്തില്‍ എന്നും നിലനില്ക്കുന്നു. ഗാന്ധിജിയെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തേണ്ടത് വാക്കുകളിലൂടെയല്ല, പ്രവര്‍ത്തികളിലൂടെയാണ്. ഒരു ജീവന് പ്രതീക്ഷ നല്കുന്ന ഈ രക്തദാന ക്യാമ്പ് യഥാര്‍ത്ഥ ഗാന്ധിയന്‍ സന്ദേശത്തിന്റെ പ്രതിഫലനമാണ്.’
ഇന്‍കാസ് UAE ജനറല്‍ സെക്രട്ടറി കെ.സി. അബൂബക്കര്‍, സെക്രട്ടറി ബിജോയ് ഇഞ്ചിപ്പറമ്പില്‍, വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ പറമ്പില്‍, കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് എന്‍.എം. അബ്ദുള്‍ സമദ്, ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ജനറല്‍ സെക്രട്ടറി സഞ്ജീവ് മേനോന്, ഇന്‍കാസ് ഫുജൈറ ട്രഷറര്‍ ജിതേഷ് നമ്പറോന്‍, സ്റ്റേറ്റ് എക്സിക്യൂട്ടീവ് ടി.വി. മുരളീധരന്, JCC കോഓര്‍ഡിനേറ്റര്‍മാരായ മനു ജോണ്‍, സ്മിത കെ.സി., ചില്‍ഡ്രന്‍സ് ക്ലബ് ഭാരവാഹികളായ അല്‍ അമീന്, നെയ്തന്‍ ജോ റോണി, ഡെയ്ന്‍ ബിജോയ്, നിദാല്‍ നാസര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
രക്തദാതാക്കള്‍ക്കും വളണ്ടിയര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ശ്രീമതി ഷിജി അന്ന ജോസഫും ഇന്‍കാസ്-JCC ഭാരവാഹികളും ചേര്‍ന്ന് വിതരണം ചെയ്തു.
JCC കുട്ടികള്‍ സംഘാടകരായ പരിപാടിക്ക് VIBGYOR അഡൈ്വസര്‍മാരായ ബിന്‍സി എസ്. പോള്‍, വിജി സന്തോഷ്, നസീറ റാഫി, രേഷ്മ റിനു, ജിജി ജിനീഷ്, രഞ്ജിത്ത്, സഫാദ്, റോജിനി വിനീഷ്, ജിനി മനു, ആന്‍സി എന്നിവരും VIBGYOR ലീഡര്‍മാരും നേതൃത്വം നല്കി.
JCC ജനറല്‍ സെക്രട്ടറി അന്ന എലിസബത്ത് ജിനീഷ് സ്വാഗതവും ട്രഷറര്‍ ആന്റണി മനു നന്ദിയും രേഖപ്പെടുത്തി.


