ഹജ്ജിന് പുറപ്പെടുന്ന ഹാജിമാര്‍ക്ക് എമ്പാര്‍ക്കേഷന്‍ പോയിന്റ് മാറ്റുവാനുള്ള അവസരം ലഭ്യമാക്കണമെന്ന് മുസ്്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
നിലവില്‍ കൊച്ചി, കണ്ണൂര്‍, കരിപ്പൂര്‍ എയര്‍പോര്‍ട്ടുകളാണ് എമ്പാര്‍ക്കേഷന്‍ പോയിന്റായിട്ടുള്ളത്. കഴിഞ്ഞ പ്രാവശ്യങ്ങളില്‍ കോഴിക്കോടിനെ അപേക്ഷിച്ച് മറ്റു എയര്‍പോര്‍ട്ടുകളില്‍ നിന്ന് യാത്ര പുറപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ ഭീമമായ മാറ്റമുണ്ടായിരുന്നു.
അതുകൊണ്ട് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഹാജിമാര്‍ നെടുമ്പാശ്ശേരി, കണ്ണുൂര്‍ എയര്പോര്ട്ടുകളെയായിരുന്നു ആശ്രയിച്ചിരുന്നത്.
എന്നാല്‍ ഇപ്രാവശ്യം എല്ലാ എയര്േേപാര്ട്ടുകളില് നിന്നും താരതമ്യേന ഒരേ ടിക്കറ്റ് നിരക്കാണ്. പക്ഷേ കഴിഞ്ഞപ്രാവശ്യത്തെ അവസ്ഥ കണക്കിലെടുത്ത് ഹാജിമാര്‍ കോഴിക്കോടിനെ ഒഴിവാക്കി മറ്റു എമ്പാര്‍ക്കേഷന്‍ പോയിന്റുകളാണ് തെരഞ്ഞെടുത്തത്.
എന്നാല്‍ ടിക്കറ്റ് നിരക്കില്‍ വലിയ മാറ്റമില്ലാത്തതിനാലും നെടുമ്പാശ്ശേരിയിലും കോഴിക്കോടും ഒരേ വിമാനകമ്പനി സര്‍വ്വീസ് നടത്തുന്നതിനാലും തന്നെ ഇവര്‍ക്ക് കോഴിക്കോട് നിന്ന് പുറപ്പെടുവാന്‍ ആഗ്രഹമുണ്ടെങ്കിലും എമ്പാര്‍ക്കേഷന്‍ പോയിന്റ് മാറ്റാന്‍ കഴിയില്ലെന്ന നിയമക്കുരുക്കില്‍പെട്ടിരിക്കുകയാണ് ഇപ്രാവശ്യം ഹജ്ജിന് അവസരം ലഭിച്ച ഹാജിമാര്‍.
മുന്‍കാലങ്ങളില്‍ ഏറ്റവുംകൂടുതല്‍ ഹാജിമാര്‍ പുറപ്പെട്ടിരുന്ന എമ്പാര്‍ക്കേഷന്‍ പോയിന്റ് കൂടിയാണ് കരിപ്പൂര്‍. എമ്പാര്‍ക്കേഷന്‍ പോയിന്റ് മാറ്റുന്നതിലൂടെ യാത്രാചെലവും മറ്റും ഇവര്‍ക്ക് കുറക്കാന്‍ കഴയും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുന്‍കയ്യെടുത്ത് കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തി എമ്പാര്‍ക്കേഷന്‍ പോയിന്റ് മാറ്റുവാനുള്ള അനുമതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


