ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് 2026ലെ ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ ഡബിൾ സെഞ്ച്വറി കരുത്തിൽ യു.എ.ഇക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ വൈഭവിന്റെ കരുത്തിൽ ഇന്ത്യ വിജയം പിടിച്ചെടുത്തു.
53 പന്തുകളിൽ നിന്നും 204 റൺസ് അടിച്ചെടുത്താണ് സൂര്യവംശി വെടിക്കെട്ട് ഇന്നിങ്സ് നടത്തിയത്. 28 കൂറ്റൻ സിക്സുകളും 7 ഫോറുകളും അടങ്ങുന്നതാണ് വൈഭവിന്റെ പ്രകടനം.
മത്സരത്തിൽ തുടക്കം മുതലേ തകർത്തടിച്ച വൈഭവ് അനായാസമാണ് സെഞ്ച്വറി തികച്ചത്. വെറും 28 പന്തുകളിൽ നിന്നുമാണ് താരം മൂന്നക്കം കടന്നത്. സെമിഫൈനൽ പ്രവേശനം ഉറപ്പാക്കാൻ വിജയം അനിവാര്യമായ മത്സരത്തിൽ ഇന്നിംഗ്സ് വൈഭവ് തുടക്കം മുതൽ യു.എ.ഇ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു.
റിങ്കു സിംഗ് 20 റൺസും അഭിഷേക് ശർമ്മ 12 റൺസും ഇന്ത്യക്ക് വേണ്ടി നേടി.
അതേസമയം ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. 144 പന്തിൽ 12 ഫോറുകളും 4 സിക്സറുകളും സഹിതം 130 റൺസെടുത്ത പരിചയസമ്പന്നനായ താരം ഹർപ്രീത് സിംഗ് ഭാട്ടിയയുടെ സെഞ്ചുറിയാണ് യു.എ.ഇയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഏഥൻ ഡിസൂസ (25), മുഹമ്മദ് ഷഹ്ദാദ് (28), ക്യാപ്റ്റൻ ബേസിൽ ഹമീദ് (36) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്ത്യ എയ്ക്ക് വേണ്ടി 10 ഓവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അർഷാദ് ഖാൻ ബൗളിംഗിൽ തിളങ്ങി. ഹർഷിത് റാണ, ഹർഷ് ദുബെ, സൂര്യൻഷ് ഷെഡ്ഗെ, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.


