കുരുവട്ടൂർ പഞ്ചായത്തിൽ വിവിധ ആക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ പ്രവർത്തകരെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. പറമ്പിൽ ബസാർ സ്വദേശി രാഹുൽ കക്കോടി സ്വദേശി അക്ഷയ് എന്നിവരാണ് അറസ്റ്റിൽ ആയത്.
കൂട്ട് പ്രതികളായ ടിവി അനുരാഗ്, സുജിത്ത് ദാസ്, അമൽ എന്നിവരെ പോലീസ് തിരയുന്നു. കഴിഞ്ഞദിവസം രാത്രി 12 മണിയോടെ കടയടച്ച് വരുമ്പോൾ വ്യാപാരിയെ ആക്രമിച്ചു പണം കവരാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
പച്ചക്കുളം സ്വദേശി മുഹമ്മദ് നിഷാദ് കടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകവേ പണ്ടാരപ്പറമ്പ് പാലം കഴിഞ്ഞ ഉടനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചും മർദ്ദിച്ചും പരിക്കേൽപ്പിച്ച് പണവുമായി കടന്നു കളയുകയായിരുന്നു. നിഷാദ് മൊഴി നൽകാനായി ചെവായൂർ സ്റ്റേഷനിലേക്ക് പോകവേ കുമ്മങ്ങോട്ട്താഴത്തു വച്ച് വീണ്ടും ആക്രമണം ഉണ്ടായി.
അനിൽകുമാർ ,സി ടി ബിനോയ്, ഷാനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുഡിഎഫ് പ്രവർത്തകനായ സാഹിറിനെ പോലീസ് കസ്റ്റഡിയിൽ ഇരിക്കയാണ് സിപിഎം ക്രിമിനലുകൾ ആക്രമിച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കുരുവട്ടൂർ പഞ്ചായത്ത് യുഡിഎഫ് ആവശ്യപ്പെട്ടു.പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു.


