Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • സച്ചിനും കോലിക്കും നേടാനാവാത്തത്; ചരിത്രത്തിൽ തലയുയത്തി നിൽക്കുന്ന ഒരേയൊരാൾ
  • News
  • Sports

സച്ചിനും കോലിക്കും നേടാനാവാത്തത്; ചരിത്രത്തിൽ തലയുയത്തി നിൽക്കുന്ന ഒരേയൊരാൾ

webdesk26 October 16, 2026 1 min read
kohli

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നായകന്മാരിൽ ഒരാളാണ് സൗരവ് ഗാംഗുലി. ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യക്ക് വേണ്ടി ഗാംഗുലി നടത്തിയ പോരാട്ടവീര്യങ്ങൾ ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഓർമ്മകളാണ്.

പലരും ഗാംഗുലിയെ ക്യാപ്റ്റനെന്ന നിലയിൽ മാത്രം വാഴ്ത്തുമ്പോൾ പലരും മറന്നുപോകുന്ന അമ്പരപ്പിക്കുന്ന ചില ബാറ്റിംഗ് റെക്കോർഡുകളും ഗാംഗുലിയുടെ പേരിൽ ഇന്നും തലയുയർത്തി നിൽക്കുന്നുണ്ട്.

ഗാംഗുലി എന്ന ബാറ്ററെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ കാലഘട്ടമായിരുന്നു 1997 മുതൽ 2000 വരെ. ഈ നാല് വർഷത്തിനുള്ളിൽ അമ്പരപ്പിക്കുന്ന ബാറ്റിംഗ് റെക്കോർഡുകളാണ് ഗാംഗുലി സ്വന്തമാക്കിയത്.

നാല് വർഷത്തിൽ 6000ത്തിലധികം റൺസായിരുന്നു ഗാംഗുലിയുടെ ബാറ്റിൽ നിന്നും പിറന്നത്. ഓരോ കലണ്ടർ ഇയറിലും 1300ലധികം റൺസിന് മുകളിലായിരുന്നു ഗാംഗുലി സ്കോർ ചെയ്തത്.

ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഒന്നാമനും രണ്ടാമനുമായ സച്ചിൻ ടെണ്ടുൽക്കർക്കും വിരാട് കോലിക്കും ഒരിക്കലും നേടാൻ സാധിക്കാത്ത അമ്പരപ്പിക്കുന്ന റൺ സ്കോറിങ് ആയിരുന്നു ഗാംഗുലി ഈ നാല് വർഷത്തിൽ നടത്തിയത്.

1997ൽ ഒരു സെഞ്ച്വറിയും 10 അർദ്ധ സെഞ്ച്വറികളും അടക്കം 1338 റൺസാണ് ഗാംഗുലിയുടെ ബാറ്റിൽ നിന്നും പിറന്നത്. 1998ൽ 1328 റൺസും ഗാംഗുലി അടിച്ചെടുത്തു. നാല് സെഞ്ച്വറികളും ഏഴ് ഫിഫ്റ്റിയുമായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്.

1999 കലണ്ടർ ഇയറിൽ മൂന്ന് ന്നു സെഞ്ച്വറികളും ഒമ്പത് അർദ്ധ സെഞ്ച്വറികളും അടക്കം 1767 റൺസുമായാണ് ഗാംഗുലി അവസാനിപ്പിച്ചത്. 2000ത്തിൽ 1579 റൺസും ഗാംഗുലി കൈപ്പിടിയിലാക്കി. മൂന്ന് സെഞ്ച്വറികളാണ് ഈ വർഷത്തിൽ ഗാംഗുലി നേടിയത്. അഞ്ച് അർദ്ധ സെഞ്ചറികളും ഗാംഗുലിയുടെ ബാറ്റിൽ നിന്നും പിറവിയെടുത്തു.

ഈ കാലഘട്ടത്തിലെ ഗാംഗുലിയുടെ ഏറ്റവും മികച്ച പ്രകടനം 1999ൽ
ഗ്വാളിയോറിൽ ന്യൂസിലാൻഡിനെതിരെ നടത്തിയ ഒറ്റയാൾ പോരാട്ടമായിരുന്നു. ഇന്ത്യ 14 റൺസിന് വിജയിച്ച മത്സരത്തിൽ 153 റൺസ് നേടി പുറത്താവാതെയാണ് ഗാംഗുലി തിളങ്ങിയത്.

മറ്റൊരു താരവും ഒരു ഫിഫ്റ്റി പോലും നേടാൻ സാധിക്കാത്ത ഈ മത്സരത്തിൽ ആയിരുന്നു ഗാംഗുലി ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റി മുന്നേറിയത്. 18 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു ഗാംഗുലിയുടെ ഇന്നിംഗ്സ്.

ഇതേവർഷം തന്നെ ശ്രീലങ്കയ്ക്കെതിരെ ഗാംഗുലി നടത്തിയ പോരാട്ടവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 158 പന്തിൽ 17 ഫോറുകളും 7 സിക്സുകളും അടക്കം 183 റൺസ് നേടിയാണ് ഗാംഗുലി തിളങ്ങിയത്.

ഇത്തരത്തിൽ പല ഐതിഹാസികമായ ഇന്നിംഗ്സുകളും മുൻ നായകന്റെ ബാറ്റിൽ നിന്നും പിറന്നത് ഇപ്പോഴും ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ആവേശമുണർത്തുന്ന നിമിഷങ്ങളാണ്.

ക്യാപ്റ്റൻ എന്നതിലുപരി ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്ററായും ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തലയുയർത്തി തന്നെ നിൽക്കും.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • News
  • Sports

Continue Reading

Previous: മൗലാനാ ആസാദ് ഉർദു സർവകലാശാലയിൽ എം.എസ്.എഫ് മുന്നണിക്ക് മിന്നും വിജയം
Next: ഫുട്ബോളിൽ അവന് പകരം വെക്കാൻ മറ്റാരുമില്ല: ഡി മരിയ

Author's Other Posts

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി ronaldo (8)

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു sky (1)

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം india one day cricket

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം afgan (1)

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026

Related Stories

S7KP2ZZ4ALLG4NW77CV3P2GJDM
  • Editorial
  • News

ഭരണമാറ്റത്തിനൊരുങ്ങുന്ന ഇസ്രാഈൽ

webdesk23 November 10, 2026
ind vs nz
  • News
  • Sports

ഹാമിൽട്ടണിൽ മഴയുടെ കളി; നിർണായക ടോസ് ജയിച്ച് ഇന്ത്യ, മത്സരം 40 ഓവറാക്കി വെട്ടിക്കുറച്ചു

webdesk25 November 10, 2026
ronaldo (8)
  • Sports

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
sky (1)
  • Sports

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
india one day cricket
  • Sports

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
afgan (1)
  • Sports

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026

Latest

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി പോർച്ചുഗീസ് മാധ്യമപ്രവർത്തകൻ CR7 1

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി പോർച്ചുഗീസ് മാധ്യമപ്രവർത്തകൻ

webdesk25 November 10, 2026
ഭരണമാറ്റത്തിനൊരുങ്ങുന്ന ഇസ്രാഈൽ S7KP2ZZ4ALLG4NW77CV3P2GJDM 2

ഭരണമാറ്റത്തിനൊരുങ്ങുന്ന ഇസ്രാഈൽ

webdesk23 November 10, 2026
ഹാമിൽട്ടണിൽ മഴയുടെ കളി; നിർണായക ടോസ് ജയിച്ച് ഇന്ത്യ, മത്സരം 40 ഓവറാക്കി വെട്ടിക്കുറച്ചു ind vs nz 3

ഹാമിൽട്ടണിൽ മഴയുടെ കളി; നിർണായക ടോസ് ജയിച്ച് ഇന്ത്യ, മത്സരം 40 ഓവറാക്കി വെട്ടിക്കുറച്ചു

webdesk25 November 10, 2026
ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി ronaldo (8) 4

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026

Latest News

  • ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി പോർച്ചുഗീസ് മാധ്യമപ്രവർത്തകൻ
  • ഭരണമാറ്റത്തിനൊരുങ്ങുന്ന ഇസ്രാഈൽ
  • ഹാമിൽട്ടണിൽ മഴയുടെ കളി; നിർണായക ടോസ് ജയിച്ച് ഇന്ത്യ, മത്സരം 40 ഓവറാക്കി വെട്ടിക്കുറച്ചു
  • ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി
  • മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

You May Have Missed

CR7

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി പോർച്ചുഗീസ് മാധ്യമപ്രവർത്തകൻ

webdesk25 November 10, 2026
S7KP2ZZ4ALLG4NW77CV3P2GJDM
  • Editorial
  • News

ഭരണമാറ്റത്തിനൊരുങ്ങുന്ന ഇസ്രാഈൽ

webdesk23 November 10, 2026
ind vs nz
  • News
  • Sports

ഹാമിൽട്ടണിൽ മഴയുടെ കളി; നിർണായക ടോസ് ജയിച്ച് ഇന്ത്യ, മത്സരം 40 ഓവറാക്കി വെട്ടിക്കുറച്ചു

webdesk25 November 10, 2026
ronaldo (8)
  • Sports

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP