സെപ്റ്റംബർ മാസത്തിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. അഞ്ചാം തവണയാണ് ഗിൽ ഈ നേട്ടം സ്വന്തമാക്കുന്നത്.
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിനത്തിൽ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടിയാണ് ഗിൽ സെപ്റ്റംബറിൽ താരമായത്. ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ, സിംബാബ്വേ താരം സിക്കന്ദർ റാസ എന്നിവരെ മറികടന്നാണ് ഗില്ലിന്റെ നേട്ടം.
5 തവണ ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഗിൽ. 2023 ജനുവരി, 2023 സെപ്റ്റംബർ. 2025 ഫെബ്രുവരി, 2025 ജൂലൈ എന്നീ മാസങ്ങളിലായിരുന്നു ഇതിന് മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ ഈ നേട്ടം കൈവരിച്ചത്.
2026 ടി-20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണ് ഇതിന് ഈ അവാർഡ് അവസാനമായി നേടിയിരുന്നത്. സഞ്ജുവിന് ശേഷം വീണ്ടും ഗിൽ ഇന്ത്യയുടെ താരമായി റെക്കോർഡ് കൈവരിച്ചിരിക്കുകയാണ്.


