ഗൗതം ഗൗതം ഗംഭീറിന്റെ പരിശീലക മികവിനെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൺ. സഞ്ജു സംസണെ പോലുള്ള താരങ്ങൾക്ക് ഗംഭീർ മികച്ച പിന്തുണ നൽകിയെന്നും അതിന് പകരമായി സഞ്ജു സഞ്ജു മികച്ച പ്രകടനം നടത്തിയെന്നുമാണ് വാട്സൺ പറഞ്ഞത്.
‘ഇന്ത്യൻ ടീമിന് വേണ്ടി ഗംഭീർ ഒരുപാട് മികച്ച കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിൽ സംശയവുമില്ല. സഞ്ജു സാംസണെ പോലുള്ള താരങ്ങൾക്ക് അദ്ദേഹം വലിയ പിന്തുണ നൽകി. ആ പിന്തുണയ്ക്ക് സഞ്ജു പ്രതിഫലം നൽകുകയും ചെയ്തു. ടി-20 ലോകകപ്പിൽ അത്ഭുതകരമായ കാര്യങ്ങളാണ് സഞ്ജു ചെയ്തത്. ഗംഭീർ ടീമിനായി കൊണ്ടുവന്ന മികച്ച കാര്യമാണിത്’ ഷെയ്ൻ വാട്സൺ പ്രൈം വീഡിയോ AU & NZ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ടി-20 ലോകകപ്പിലെ പ്ലയെർ ഓഫ് ദി ടൂർണമെന്റായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു സെമി ഫൈനലിലും ഫൈനലിലും ഉൾപ്പെടെ ഇന്ത്യയുടെ നിർണായകമായ പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യയ്ക്ക് ടി-20 ലോക കിരീടം സമ്മാനിച്ചത്.
ലോകകപ്പിന് ശേഷം നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിൽ നിന്നും സഞ്ജു സാംസണെ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയിരുന്നു. അയർലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിൽ മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടമായത്.

ഇന്ത്യക്ക് മൂന്നാം ടി-20 ലോക കിരീടം നേടികൊടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച സഞ്ജുവിന് വെറും മൂന്ന് മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു ടീമിലെ സ്ഥാനം നഷ്ടമായിരുന്നത്. സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിയായിരുന്നു ടീമിൽ ഇടം നേടിയത്. എന്നാൽ വൈഭവിന് ഈ പരമ്പരയിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല.
ഇതിന് ശേഷം നടന്ന സിംബാബ്വേക്കെതിരെയുള്ള പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു. സഞ്ജുവിന് പകരം ഓപ്പണിങ് പൊസിഷനിലേക്ക് എത്തിയ വൈഭവ് മിന്നും പ്രകടനം നടത്തി പരമ്പരയിലെ താരമായും മാറിയിരുന്നു.
അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരയിൽ സഞ്ജു ഇന്ത്യൻ ഓപ്പണിങ് സ്ഥാനത്തേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. പരമ്പരയിൽ രണ്ട് അർധ സെഞ്ച്വറികൾ നേടിയാണ് സഞ്ജു തിരിച്ചുവരവ് ഗംഭീരമാക്കിയത്.


