ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വമ്പൻ തോൽവി. മൗണ്ട് മൗംഗനുയിയിലെ ബേ ഓവലിൽ നടന്ന മത്സരത്തിൽ 244 റൺസിന്റെ കൂറ്റൻ പരാജയമാണ് ഇന്ത്യ നേരിട്ടത്. 334 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് വെറും 26.4 ഓവറിൽ 89 റൺസിന് പുറത്തായി. ഏകദിന ഫോർമാറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയാണിത്.
ഹെൻറി ആറ് വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യയെ വമ്പൻ തോൽവിയിലേക്ക് വീഴ്ത്തിയത്. രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരെ ആദ്യ ഓവറിൽ തന്നെ പുറത്താക്കിയ ഹെന്റി മത്സരത്തിന്റെ ഗതി പൂർണ്ണമായും മാറ്റിമറിച്ചു. പിന്നീട് ഇഷാൻ കിഷൻ, കുൽദീപ് യാദവ്, ഗൂർനൂർ ബ്രാർ എന്നിവരെക്കൂടി വീഴ്ത്തിയ ഹെൻറി കിവീസിന് വിജയം സമ്മാനിച്ചു.
ഏകദിനത്തിൽ ഇത് രണ്ടാം തവണയാണ് ഒറ്റ മത്സരത്തിൽ തന്നെ രോഹിത് ശർമ്മയും വിരാട് കോലിയും റൺസ് ഒന്നും നേടാതെ പുറത്താകുന്നത്. ഇതിനുമുമ്പ് 2010ൽ ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിലായിരുന്നു ഇരുവരും പൂജ്യം റൺസിന് മടങ്ങിയിരുന്നത്. 16 വർഷങ്ങൾക്ക് ശേഷമാണ് രോ-കോ സഖ്യം ഒരു മത്സരത്തിൽ പൂജ്യത്തിന് വീഴുന്നത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 108 പന്തിൽ 125 റൺസ് നേടിയ വിൽ യങ്, 58 റൺസ് നേടിയ ടീം സീഫെർട്ട് എന്നിവരുടെ മികവിലാണ് 50 ഓവറിൽ 334 റൺസെന്ന ശക്തമായ സ്കോർ പടുത്തുയർത്തിയത്.
നവംബർ 17നാണ് പരമ്പരയിലെ അവസാന പോരാട്ടം. നിലവിൽ 2-1ന് ഇന്ത്യ പരമ്പരയിൽ മുന്നിലാണെങ്കിലും അവസാന മത്സരം വിജയിച്ചാൽ ന്യൂസിലാൻഡിന് പരമ്പര സമനിലക്കാൻ സാധിക്കും.


