ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വമ്പൻ തോൽവി. മൗണ്ട് മൗംഗനുയിയിലെ ബേ ഓവലിൽ നടന്ന മത്സരത്തിൽ 244 റൺസിന്റെ കൂറ്റൻ പരാജയമാണ് ഇന്ത്യ നേരിട്ടത്. 334 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിര, മാറ്റ് ഹെന്റിയുടെ മാരക ബൗളിംഗിന് മുന്നിൽ തകർന്ന് വെറും 26.4 ഓവറിൽ 89 റൺസിന് പുറത്തായി.
മത്സരത്തിൽ പൂജ്യത്തിന് മടങ്ങി ശ്രേയര് തന്റെ ആദ്യ ഏകദിന ക്യാപ്റ്റൻസി മത്സരം നിരാശപ്പെടുത്തി. ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ പൂജ്യം റൺസിന് പുറത്താവുന്ന ആദ്യ ക്യാപ്റ്റനാണ് അയ്യർ.
രോഹിത് ശർമ്മ, വിരാട് കോലി എന്നിവർ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ രണ്ട് റൺസ് നേടിയാണ് പുറത്തായത്. ഇതാണ് ഇപ്പോൾ അയ്യർ മറികടന്ന് ഏറ്റവും ചെറിയ സ്കോർ പുറത്താവുന്ന ക്യാപ്റ്റനായി മാറിയത്.
ഹെൻറി ആറ് വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യയെ വമ്പൻ തോൽവിയിലേക്ക് വീഴ്ത്തിയത്. രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരെ ആദ്യ ഓവറിൽ തന്നെ പുറത്താക്കിയ ഹെന്റി മത്സരത്തിന്റെ ഗതി പൂർണ്ണമായും മാറ്റിമറിച്ചു. പിന്നീട് ഇഷാൻ കിഷൻ, കുൽദീപ് യാദവ്, ഗൂർനൂർ ബ്രാർ എന്നിവരെക്കൂടി വീഴ്ത്തിയ ഹെൻറി കിവീസിന് വിജയം സമ്മാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 108 പന്തിൽ 125 റൺസ് നേടിയ വിൽ യങ്, 58 റൺസ് നേടിയ ടീം സീഫെർട്ട് എന്നിവരുടെ മികവിലാണ് 50 ഓവറിൽ 334 റൺസെന്ന ശക്തമായ സ്കോർ പടുത്തുയർത്തിയത്.


