കൊച്ചി: ഫാഷന്‍ റീട്ടെയ്ല്‍ ബ്രാന്‍ഡ് ട്രെന്‍ഡ്സ് പ്രശസ്ത ഡിസൈനര്‍ ബ്രാന്‍ഡായ ആര്‍കെ ബൈ റിതുകുമാറുമായി സഹകരിച്ച് ഒരുക്കിയ പ്രത്യേക ഫെസ്റ്റീവ് കളക്ഷന്‍ അവതരിപ്പിച്ചു. ഓണത്തിനു മുന്നോടിയായി കേരളത്തിന്റെ പാരമ്പര്യ സൗന്ദര്യവും സമകാലിക ഫാഷന്‍ ട്രെന്‍ഡുകളും ഒരുമിക്കുന്നതാണ് പുതിയ കളക്ഷന്‍. താജ് മലബാറിലെ കായലോരത്ത് ഫാഷന്‍ രംഗത്തെ പ്രമുഖരും അതിഥികളും പങ്കെടുത്ത ചടങ്ങിലായിരുന്നു അരങ്ങേറ്റം.
ഡിസൈനര്‍ ഫാഷന്റെ പുതുമ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോഞ്ച്. ഐവറി, ഓഫ്-വൈറ്റ്, ഗോള്‍ഡ് എന്നീ ഓണത്തിന്റെ പരമ്പരാഗത നിറങ്ങളെ സമകാലിക ഫാഷന്‍ കാഴ്ചപ്പാടിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഈ കളക്ഷന്‍. സമ്പന്നമായ ഫാബ്രിക്കുകള്‍, മനോഹരമായ ഗോള്‍ഡ് എംബ്രോയ്ഡറി, സൂക്ഷ്മമായ അലങ്കാരപ്പണികള്‍, ആധുനിക സിലൂയറ്റുകള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.
പാരമ്പര്യവും ആധുനികതയും ഒരുമിക്കുന്ന ശൈലിയാണിത്. ‘ഫെസ്റ്റീവ് വസ്ത്രധാരണത്തിന്റെ സമ്പന്നതയും സമകാലിക ഫാഷന്‍ സെന്‍സിബിലിറ്റിയും ഒരുമിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഡിസൈനര്‍-ലെഡ് ഫെസ്റ്റീവ് ഫാഷന്റെ അനുഭവം ലഭ്യമാക്കുകയെന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം’ – ട്രെന്‍ഡ്സ് വക്താവ് ചൂണ്ടിക്കാട്ടി.
റിലയന്‍സ് റീട്ടെയ്ലിന്റെ ഭാഗമായ ട്രെന്‍ഡ്സ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍, ആക്സസറികള്‍ എന്നിവ ഉള്‍പ്പെടുന്ന വിപുലമായ ഫാഷന്‍ ശ്രേണിയാണ് അവതരിപ്പിക്കുന്നത്.


