ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബ്രെയ്നുള്ള താരം ജസ്പ്രീത് ബുംറയാണെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ബാറ്റർമാർക്കെതിരെ കൃത്യമായ ബൗളിംഗ് പ്ലാനുകൾ നടപ്പാക്കാൻ ബുംറക്ക് നന്നായി അറിയാമെന്നും അശ്വിൻ വ്യക്തമാക്കി. പരിക്കുകൾ ബുംറയെ ബാധിച്ചിട്ടുണ്ടെന്നും അശ്വിൻ പറഞ്ഞു.
”ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബ്രെയ്നുള്ള താരം ബുംറ ആണെന്നാണ് എന്റെ അഭിപ്രായം. ബാറ്റർമാരുടെ മനസ്സ് വായിക്കാനും കൃത്യമായ ബൗളിംഗ് പ്ലാനുകൾ നടപ്പിലാക്കാനും ജാസിക്ക് നന്നായി അറിയാം. ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ബൗളർ ബുംറയാണോ എന്ന് ഉറപ്പില്ല. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം തന്നെയായിരുന്നു ഏറ്റവും മികച്ചത്. പരിക്കുകൾ അദ്ദേഹത്തെ ഒരുപാട് ബാധിച്ചിട്ടുണ്ട്. അതിനാൽ കളിയെ മനസ്സിലാക്കുന്നതും സ്വാധീനിച്ചിട്ടുണ്ടാവാം” അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ 52 മത്സരങ്ങളിൽ നിന്നും 234 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഏകദിനത്തിൽ 91 മത്സരങ്ങളിൽ 151 വിക്കറ്റുകളും ടി-20യിൽ 126 വിക്കറ്റുകളും ബുംറ വീഴ്ത്തിയിട്ടുണ്ട്.


