കോഴിക്കോട് : കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ് മാർച്ച് ഇൻസാഫ് കി രാത് ഒക്ടോബർ 7 ബുധനാഴ്ച രാത്രി 8 മണിക്ക് കോഴിക്കോട് നടക്കും. ലീഗ് ഹൗസിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ബീച്ച് പരിസരത്ത് സമാപിക്കും. ഭരണ കൂടത്തിന്റെ സ്വാധീനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെയുള്ള പ്രതിഷേധറാലിയിൽ,ഡൽഹി സമരത്തിൽ അറസ്റ്റ് വരിച്ച നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.
മാർച്ച് വിജയിപ്പിക്കാൻ ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി വിവിധ പ്രചരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. നിയോജക മണ്ഡല നേതൃ യോഗം നടത്തി
പരമാവധി പ്രവർത്തകരെ പങ്കെടിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് എ.പി അബ്ദുസമദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മുൻ ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. നസീഫ് കൊടുവള്ളി, എസ് എം അബ്ദുൽ ബാസിത്ത്, സി കെ ഷക്കീർ, സൈനുദ്ധീൻ കൊളത്തക്കര , വി.പി.എ ജലീൽ, റഹ്മത്തുള്ള കടലുണ്ടി, കുഞ്ഞി മരക്കാർ മലയമ്മ, കെ.ടി റഹൂഫ്, സി എ നൗഫൽ, ഫാസിൽ നടേരി, നംഷീദ് പുതുപ്പാടി, മുഹമ്മദ് പേരോട്, അനീസ് തോട്ടുങ്ങൽ, ഷൗകത്ത് മൂഴിക്കൽ,ഫാസിൽ മച്ചക്കുളം, ഇർഷാദ് മാനു,എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി അഫ്നാസ് ചേറോട് സ്വാഗതവും ട്രഷറർ ശിഹാബ് കന്നാട്ടി നന്ദിയും പറഞ്ഞു


