ന്യൂസിലാൻഡിനെതിരെയുള്ള അവസാന ടി-20യിൽ യുവതാരം വൈഭവ് സൂര്യവംശിയെ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയതിനെതിരെ മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീലാണത്. ന്യൂസിലൻഡിലെ സാഹചര്യങ്ങളിൽ വൈഭവ് കഴിവ് തെളിയിച്ചിട്ടും താരത്തെ കളിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ശ്രീകാന്ത് ചോദ്യമുയർത്തിയത്.
”വൈഭവ് സൂര്യവംശിയെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കളിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. അദ്ദേഹം ഇപ്പോൾ മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ ന്യൂസിലാൻഡിലെ സാഹചര്യങ്ങളിൽ പോലും തന്റെ കഴിവ് തെളിയിച്ചതാണ്. ഈ കുട്ടിക്ക് നല്ല രീതിയിൽ പരിശീലനം നൽകി പിന്തുണ നൽകുകയാണ് വേണ്ടത്. അല്ലാതെ ഒരു മത്സരം കളിപ്പിച്ചിട്ട് അടുത്ത മത്സരത്തിൽ പുറത്തിരുത്തുകയല്ല വേണ്ടത്.
സഞ്ജു സാംസണായാലും വൈഭവ് സൂര്യവംശിയായാലും ടീമിൽ തങ്ങൾക്ക് സ്ഥാനമുണ്ടെന്ന് താരങ്ങൾക്ക് ഉറപ്പില്ലാത്ത അവസ്ഥയാണ് മാനേജ്മന്റ് സൃഷ്ടിക്കുന്നത്. മാനേജ്മെന്റിന്റെ ഈ തീരുമാനം തീർത്തും മണ്ടത്തരമാണ്” ക്രിസ് ശ്രീകാന്ത് തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
അതേസമയം, അവസാന ടി-20യിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡ് 7 വിക്കറ്റിനാണ് ജയിച്ചത്. ന്യൂസിലാൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയത്.
മറുപടി ബാറ്റിംഗിൽ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യക്കെതിരെ അവസാന രണ്ട് മത്സരത്തിൽ കിവികളുടെ വമ്പൻ പോരാട്ടമാണ് കണ്ടത്.


