ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കലിന് പിന്നാലെ പോർച്ചുഗൽ ടീമിന്റെ അടുത്ത ക്യാപ്റ്റൻ ആരായിരിക്കുമെന്നതിൽ വ്യക്തത വരുത്തി പരിശീലകൻ ജോർജ് ജീസസ്. ബെർണാഡോ സിൽവയെയാണ് ജീസസ് അടുത്ത ക്യാപ്റ്റനാവാൻ പിന്തുണച്ചത്. റൊണാൾഡോക്ക് ശേഷം ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചത് ബെർണാഡോ സിൽവയാണെന്നും പോർച്ചുഗൽ പരിശീലകൻ പറഞ്ഞു.
“ദേശീയ ടീമിൽ ക്യാപ്റ്റന്മാരെ തെരഞ്ഞെടുക്കുന്നത് അവരുടെ ഇന്റർനാഷണൽ മത്സരങ്ങളിലെ പ്രകടനങ്ങൾ നോക്കിയാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ആദ്യത്തെ അഞ്ച് താരങ്ങളും ഞാൻ പരിശീലിപ്പിച്ച ക്ലബ്ബുകളിൽ എനിക്കൊപ്പം കളിച്ചവർ ആണ്.
ഞങ്ങൾ ഈ രീതി തന്നെ തുടരും. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിരുന്നത് ബെർണാഡോ സിൽവയാണ്. ഇതിന് ശേഷം റൂബൻ ഡയസ്, ജാവോ കാൻസലോ, റൂബൻ നെവ്‌സ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ്” ജോർജ് ജീസസ് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് റൊണാൾഡോ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പോർച്ചുഗലിനായി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 234 മത്സരങ്ങളിൽ നിന്നും 146 ഗോളുകളാണ് നേടിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. പോർച്ചുഗലിനൊപ്പം രണ്ട് യുവേഫ നേഷൻസ് ലീഗ്, ഒരു യൂറോ കപ്പ് എന്നീ കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്.


