Connect with us

Sports

ഐസിസി പുരസ്‌കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം; സഞ്ജുവും ബുംമ്രയും പട്ടികയില്‍

ടി20 ലോകകപ്പിലെ ഐതിഹാസിക വിജയത്തിന് പിന്നാലെയാണ് ഐസിസിയുടെ മാര്‍ച്ച് മാസത്തെ മികച്ച താരത്തിനുള്ള ചുരുക്ക പട്ടികയില്‍ ഇരുവരും ഇടം പിടിച്ചത്.

Published

on

ഐപിഎല്‍ നിരാശക്കിടെ സഞ്ജു സാംസണ് സന്തോഷവാര്‍ത്ത. ഐസിസി പുരസ്‌കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇടം നേടി. ഒപ്പം ബുമ്രയും.
ടി20 ലോകകപ്പിലെ ഐതിഹാസിക വിജയത്തിന് പിന്നാലെയാണ് ഐസിസിയുടെ മാര്‍ച്ച് മാസത്തെ മികച്ച താരത്തിനുള്ള ചുരുക്ക പട്ടികയില്‍ ഇരുവരും ഇടം പിടിച്ചത്. ദക്ഷിണാഫ്രിക്കയുടെ യുവതാരം കോണര്‍ എസ്റ്റര്‍ഹൂയിസനാണ് പട്ടികയിലെ മൂന്നാമന്‍.

ലോകകപ്പിന്റെ തുടക്കത്തില്‍ പുറത്തിരിക്കേണ്ടി വന്നെങ്കിലും സൂപ്പര്‍ 8 ഘട്ടം മുതല്‍ ടീമിലെത്തിയ സഞ്ജു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയശില്‍പിയായ സഞ്ജു, സെമിയിലും ഫൈനലിലും 89 റണ്‍സ് വീതം നേടി ടീമിന്റെ ടോപ് സ്‌കോററായി. മൂന്ന് പ്രധാന മത്സരങ്ങളില്‍ നിന്നായി 137.50 ശരാശരിയിലും 200ന് അടുത്ത് പ്രഹരശേഷിയിലും 275 റണ്‍സാണ് സഞ്ജു നേടിയത്. ഈ പ്രകടനം അദ്ദേഹത്തിന് ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടിക്കൊടുത്തു.

ബാറ്റിംഗില്‍ സഞ്ജു തിളങ്ങിയപ്പോള്‍ പന്തുകൊണ്ട് എതിരാളികളെ വരിഞ്ഞുമുറുക്കിയത് ജസ്പ്രീത് ബുംറയായിരുന്നു. സെമി ഫൈനലിലും ഫൈനലിലും ബുംറ എറിഞ്ഞ ഓവറുകളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. കിരീടപ്പോരില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ബുംറ സ്വന്തമാക്കിയിരുന്നു. അവസാന മൂന്ന് മത്സരങ്ങളില്‍ നിന്നായി 7 വിക്കറ്റുകളാണ് ബുംറ എറിഞ്ഞിട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

അഫ്ഗാനിസ്ഥാനെതിരെ ഇരട്ട നേട്ടത്തിനൊരുങ്ങി സഞ്ജു സാംസൺ; കാത്തിരിക്കുന്നത് ചരിത്ര റെക്കോർഡുകൾ

Published

on

By

അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സെപ്റ്റംബർ 13ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഈ പരമ്പരയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് രണ്ട് വലിയ നാഴികക്കല്ലുകളാണ്.

കഴിഞ്ഞ സിംബാബ്‌വേ പരമ്പരയിൽ മോശം ഫോമിനെ തുടർന്ന് സഞ്ജുവിന് ടീമിൽ ഇടം നഷ്ടമായിരുന്നു. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിൽ തിളങ്ങാൻ സാധിക്കാത്തതാണ് താരത്തിന് തിരിച്ചടിയായത്. എന്നാൽ ശക്തമായ തിരിച്ചുവരവിലൂടെ അഫ്ഗാൻ പരമ്പരയ്ക്കുള്ള സ്ക്വാഡിൽ സഞ്ജു വീണ്ടും ഇടംപിടിച്ചിരിക്കുകയാണ്.

സഞ്ജുവിനെ കാത്തിരിക്കുന്ന പ്രധാന നേട്ടങ്ങൾ:

  • 350 ടി-20 മത്സരങ്ങൾ: ടി-20 കരിയറിൽ 350 മത്സരങ്ങൾ പൂർത്തിയാക്കാൻ സഞ്ജുവിന് ഇനി വെറും രണ്ട് മത്സരങ്ങൾ മാത്രം മതി.
  • 9000 റൺസ് ചരിത്രനേട്ടം: ടി-20 ക്രിക്കറ്റിൽ 9000 റൺസെന്ന നാഴികക്കല്ല് പിന്നിടാൻ സഞ്ജുവിന് ഇനി വെറും 90 റൺസ് കൂടി നേടിയാൽ മതിയാകും.

ഇതുവരെ 348 ടി-20 മത്സരങ്ങളിൽ നിന്നായി 8910 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇതിൽ 8 സെഞ്ച്വറികളും 55 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ഇന്ത്യ, കേരളം, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, ഡൽഹി ഡെയർഡെവിൽസ് തുടങ്ങിയ വിവിധ ടീമുകൾക്കായി സഞ്ജു പാഡ് കെട്ടിയിട്ടുണ്ട്.

2026 ലെ ടി-20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ സഞ്ജു നിർണായക പങ്കുവഹിച്ചിരുന്നു. ടൂർണമെന്റിലെ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 321 റൺസ് നേടിയ താരം ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കായി ഇതുവരെ 66 ടി-20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 1432 റൺസ് നേടിയിട്ടുണ്ട്.

Advertisement

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യൻ സ്‌ക്വാഡ്:

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, ഹർഷിത് റാണ.

 

Advertisement
Continue Reading

News

‘ഞാൻ മണ്ടനായി അഭിനയിക്കാം…’; ബാഴ്സ താരങ്ങളുടെ പ്രതിരോധ മികവിന് എംബാപ്പെയുടെ കിടിലൻ മറുപടി

Published

on

By

തന്റെയും വിനീഷ്യസ് ജൂനിയറിന്റെയും പ്രതിരോധ സംഭാവനകളെ ബാഴ്‌സലോണ താരങ്ങളായ ലാമിൻ യമലിന്റെയും റാഫിൻഹയുടെയും പ്രകടനവുമായി താരതമ്യം ചെയ്തുള്ള ചോദ്യങ്ങൾക്ക് ചുട്ട മറുപടിയുമായി റയൽ മാഡ്രിഡ് സൂപ്പർ താരം കൈലിയൻ എംബാപ്പെ. ബാഴ്സ ജോഡിയേക്കാൾ മികച്ച പ്രതിരോധം കാഴ്‌ചവച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച ഫ്രഞ്ച് താരം, താൻ അവരെക്കാളും ഗോൾ നേടുന്നുണ്ടെന്നാണ് ഓർമ്മിപ്പിച്ചത്.

പ്രമുഖ ഫുട്ബോൾ ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോയാണ് എംബാപ്പെയുടെ പ്രതികരണം പുറത്തുവിട്ടത്.

“ഞാനും വിനിയും മാത്രമാണോ? എനിക്ക് വേണമെങ്കിൽ മണ്ടനായി അഭിനയിച്ച്, നിങ്ങൾ പറഞ്ഞ ആ രണ്ടുപേരേക്കാളും ഞാൻ കൂടുതൽ ഗോളുകൾ നേടുന്നുണ്ടെന്ന് നിങ്ങളോട് പറയാൻ കഴിയും… എല്ലാവരും വ്യത്യസ്തരാണ്, എങ്കിലും തീർച്ചയായും എനിക്ക് ഇനിയും മെച്ചപ്പെടാനുണ്ട്.”എന്ന് എംബാപ്പെ വ്യക്തമാക്കി.

കണക്കുകളിൽ എംബാപ്പെ മുന്നിൽ

Advertisement

2024-ലെ വേനൽക്കാലത്ത് ഫ്രീ ട്രാൻസ്‌ഫറിലാണ് എംബാപ്പെ സാന്റിയാഗോ ബെർണബ്യൂവിൽ എത്തിയത്. അന്നുമുതൽ ലോസ് ബ്ലാങ്കോസിനായി തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. റയലിനായി ഇതുവരെ വിവിധ മത്സരങ്ങളിൽ നിന്നായി 92 ഗോളുകൾ എംബാപ്പെ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിൽ മാത്രം ലാ ലിഗയിൽ നാല് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ താരം നേടിയിട്ടുണ്ട്.

ഇതേ കാലയളവിൽ ബാഴ്‌സലോണയുടെ കുന്തമുനകളായ ലാമിൻ യമൽ 46 ഗോളുകളും റാഫിൻഹ 61 ഗോളുകളുമാണ് നേടിയിട്ടുള്ളത്. ഈ സീസണിലെ ലാ ലിഗ കണക്കുകളിൽ യമൽ നാലും റാഫിൻഹ ആറും ഗോളുകളും സ്വന്തം പേരിൽ കുറിച്ചു.

തിരിച്ചടികളും ലീഡും

കഴിഞ്ഞ വാരാന്ത്യത്തിൽ റയൽ ബെറ്റിസിനെതിരായ ലാ ലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് 1-0 ന് പരാജയപ്പെട്ടിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി പാഴാക്കിയതിന്റെ നിരാശയിലാണ് എംബാപ്പെയുടെ സംഘം കളിയവസാനിപ്പിച്ചത്.

Advertisement

മറുവശത്ത്, വലൻസിയയ്ക്കെതിരെ ബാഴ്‌സലോണ എതിരില്ലാത്ത അഞ്ച് ഗോളുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഈ മത്സരത്തിൽ ലാമിൻ യമൽ ഇരട്ട ഗോളുകൾ നേടിയപ്പോൾ റാഫിൻഹയും ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ നാല് മത്സരങ്ങൾ പിന്നിടുമ്പോൾ ബദ്ധവൈരികളായ റയൽ മാഡ്രിഡിനേക്കാൾ മൂന്ന് പോയിന്റ് മുന്നിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സലോണ.

Continue Reading

News

ലൂയിസ് എൻറിക്കെയ്ക്ക് കീഴിൽ ചരിത്രമെഴുതി പി.എസ്.ജി; വമ്പൻ നേ‌ട്ടത്തിനരികെ ഫ്രഞ്ച് വമ്പന്മാർ

Published

on

ലൂയിസ് എൻറിക്കെയ്ക്ക് കീഴിൽ യൂറോപ്യൻ ഫുട്ബോളിൽ ചരിത്ര നേട്ടങ്ങൾ കൊയ്ത് മുന്നേറുകയാണ് പാരീസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി). തുടർച്ചയായി ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ ഫ്രഞ്ച് ഭീമന്മാർ, ഫുട്ബോൾ ചരിത്രത്തിലെ അപൂർവമായ ‘ത്രീ-പീറ്റ്’ (തുടർച്ചയായ മൂന്ന് കിരീടങ്ങൾ) ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പിലാണ്. ക്ലബ്ബിന്റെ ദീർഘകാല പദ്ധതികളുടെ ഭാഗമായി മാനേജർ ലൂയിസ് എൻറിക്കെ 2030 വരെ തന്റെ കരാർ നീട്ടിനൽകുകയും ചെയ്തിട്ടുണ്ട്.

യൂറോപ്പിലെ വമ്പൻമാർക്കിടയിൽ തങ്ങളുടെ ആധിപത്യം കൂടുതൽ ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് പി.എസ്.ജി. വ്യക്തിഗത സൂപ്പർതാരങ്ങളെ മാത്രം ആശ്രയിക്കുന്ന രീതിയിൽ നിന്ന് മാറി, ഒരു ഒറ്റക്കെട്ടായ ടീമായി മാറാൻ കഴിഞ്ഞതാണ് ലൂയിസ് എൻറിക്കെയ്ക്ക് കീഴിൽ പാരീസുകാരുടെ വിജയരഹസ്യം. 2025-ൽ ഇന്റർ മിലാനെ പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയ പി.എസ്.ജി, കഴിഞ്ഞ സീസണിൽ ബുഡാപെസ്റ്റിൽ നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആഴ്സണലിനെ വീഴ്ത്തി കിരീടം നിലനിർത്തുകയും ചെയ്തു.

തുടർച്ചയായ മൂന്നാം കിരീടമെന്ന ലക്ഷ്യത്തിലേക്ക് എത്തുമ്പോൾ, സിനദിൻ സിദാന്റെ റയൽ മാഡ്രിഡ്, 1970 കളിലെ അജാക്സ്, ബയേൺ മ്യൂണിക്ക് തുടങ്ങിയ ഇതിഹാസ ടീമുകളുടെ നിരയിലേക്കാണ് പി.എസ്.ജി ചുവടുവെക്കുന്നത്. ക്യാപ്റ്റൻ മാർക്വിഞ്ഞോസിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയും, ഔസ്മാൻ ഡെംബെലെ, ഖ്വിച്ച ക്വാററ്റ്‌സ്‌ഖേലിയ എന്നിവരുടെ ആക്രമണ വേഗതയും ടീമിന്റെ കരുത്ത് കൂട്ടുന്നു. ഒപ്പം മിഡ്‌ഫീൽഡിൽ വിറ്റിൻഹയുടെയും മറ്റും സർഗ്ഗാത്മക മികവും ടീമിന് മികച്ച നിയന്ത്രണം നൽകുന്നുണ്ട്.

പുതിയ മുഖങ്ങളും വലിയ വെല്ലുവിളികളും

Advertisement

ഈ സീസണിൽ ടീമിൽ ചില അഴിച്ചുപണികളും നടന്നിട്ടുണ്ട്. മാഗ്‌നെസ് അക്ലിയോച്ചെ, ഫെറാൻ ടോറസ് തുടങ്ങിയ പ്രമുഖ താരങ്ങളെ ടീമിലെത്തിച്ചുകൊണ്ട് പി.എസ്.ജി കൂടുതൽ കരുത്താർത്തിരിക്കുന്നു. സ്പാനിഷ് ദേശീയ ടീമിൽ തനിക്ക് പിതൃതുല്യനായ വഴികാട്ടിയായ ലൂയിസ് എൻറിക്കെയുടെ കീഴിൽ കളിക്കാൻ എത്തുന്ന ഫെറാൻ ടോറസിന്റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.

2030 വരെ പാരീസിൽ തുടരാൻ ലൂയിസ് എൻറിക്കെ കരാർ പുതുക്കിയതോടെ, ക്ലബ്ബിന്റെ ഭാവി സുരക്ഷിതമാണെന്ന സന്ദേശമാണ് മാനേജ്‌മെന്റ് നൽകുന്നത്. ആഭ്യന്തര ലീഗിലെ പോരാട്ടങ്ങൾക്കൊപ്പം യൂറോപ്പിലെ വമ്പൻ ടീമുകൾക്കെതിരായ മത്സരങ്ങളും വരാനിരിക്കുന്നതിനാൽ, ചരിത്രം ആവർത്തിക്കാനുള്ള കഠിനമായ പാതയിലാണ് പി.എസ്.ജിയുടെ യാത്ര.

Continue Reading

Trending