ഡൽഹി: 2026 ആഗോള പട്ടിക സൂചികയിൽ ഇന്ത്യ നൂറാം സ്ഥാനത്ത്. 122 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ 100ാം സ്ഥാനത്തെത്തിയത്. ഗുരുതരമായ വിശപ്പ് നിലനിക്കുന്ന രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യ ഇടം നേടിയിരിക്കുന്നത്. 2026 ഒക്ടോബർ 14ന് പുറത്തിറക്കിയ സൂചികയിൽ കണക്കുകൾ വിശക്കുന്ന ഇന്ത്യയുടെ നേർ ചിത്രമാണ് വരച്ചുകാണിക്കുന്നത്.
രാജ്യത്തെ ജനസംഖ്യയുടെ 9.8 ശതമാനം പോഷകാഹാരക്കുറവ് നേരിടുന്നവരാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാജ്യത്ത് 5 വയസിൽ താഴെയുള്ള കുട്ടികളിൽ 29.3 ശതമാനത്തോളം ഉയരം കൈവരിക്കാനാവാതെ വളർച്ച മുരടിപ്പുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 19 ശതമാനം കുട്ടികളിൽ ഉയരത്തിന് അനുസരിച്ചുള്ള ഭാരക്കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. 2.7 ശതമാനമാണ് ശിശുമരണനിരക്ക്.
ഈ കണക്കുകൾ രാജ്യത്തെ പോഷകാഹാര പ്രതിസന്ധികളെ കൂടിയാണ് സൂചിപ്പിക്കുന്നത്. 2000ത്തിൽ 5 വയസിന് താഴെയുള്ള കുട്ടികളിൽ വളർച്ച മുരടിപ്പ് 50 ശതമാനായിരുന്നു. എന്നാൽ ഇത് 2026ൽ 29.3 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. കുട്ടികളിലെ ഉയരത്തിന് അനുസരിച്ചുള്ള ഭാരക്കുറവ് 2018ലെ 16.9 ശതമാനത്തിൽ നിന്നും ഈ വർഷം ആയപ്പോഴേക്കും 19 ശതമാനായി ഉയരുകയും ചെയ്തു.
ജർമൻ സഹായ സംഘടനയായ വെൽറ്റ് ഹംഗർ ഫിൽകെയും അയർലാൻഡ് ആസ്ഥാനമായ കൺസേൺ വേൾഡ് വൈഡും ചേർന്നാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കിയത്. രാജ്യത്തിന്റെ പട്ടിണി വിലയിരുത്താൻ ശിശുമരണനിരക്ക്, കുട്ടികളിലെ വളർച്ച മുരടിപ്പ്, ഉയരത്തിനനുസരിച്ചുള്ള ഭാരകുറവ്, ശിശുമരണനിരക്ക് എന്നീ നാല് ഘടകങ്ങളാണ് പരിഗണിക്കുന്നത്.
രാജ്യത്ത് ഭക്ഷ്യ ലഭ്യതക്കൊപ്പം പോഷക സമൃദ്ധമായ ഭക്ഷണത്തിന്റെ ലഭ്യതയും കുട്ടികളുടെ ആരോഗ്യവും ഉറപ്പാക്കേണ്ട പ്രാധാന്യവുമാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ആഗോള പട്ടിക സൂചികയിൽ പാകിസ്ഥാൻ 106ാം സ്ഥാനത്താണ്. ബംഗ്ലാദേശ് ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. ബംഗ്ലാദേശിന്റെ സ്ഥാനം 84 ആണ്.
ലോകത്തിൽ പട്ടിണി കുറഞ്ഞ 24 രാജ്യങ്ങളാണ് പട്ടികയിൽ ആദ്യമുള്ളത്. അർമേനിയ, ബെലാറസ്, ബോസ്നിയ, ബൾഗേറിയ, ചിലി, ചൈന, കൊസ്റ്റാറിക്ക, ക്രോയേഷ്യ, എസ്റ്റോണിയ, ജോർജിയ എന്നീ രാജ്യങ്ങളാണ് പട്ടിണി കുറഞ്ഞ രാജ്യങ്ങളിൽ ആദ്യ 10 സ്ഥാനങ്ങളിലുള്ളത്. ഏറ്റവും കൂടുതൽ പട്ടിണി നേരിടുന്ന രാജ്യങ്ങളിൽ ആദ്യ പത്തിലുള്ളത് ബുറുണ്ടി, സൗത്ത് സുഡാൻ, യെമൻ, സൊമാലിയ, കോംഗോ, ചാഡ്, മഡഗാസ്കർ എന്നീ രാജ്യങ്ങളാണ്.


