മീൻ കറി വെക്കുകയോ വൃത്തിയാക്കുകയോ ചെയ്ത ശേഷം കൈകളിൽ ആ ഗന്ധം നീണ്ടുനിൽക്കുന്നത് പലരെയും അസ്വസ്ഥമാക്കുന്ന കാര്യമാണ്. എത്രതവണ സോപ്പ് ഉപയോഗിച്ച് കഴുകിയാലും ചിലപ്പോൾ ഈ ‘മീൻ മണം’ പൂർണ്ണമായി മാറില്ല. രാസവസ്തുക്കൾ തേച്ച് കൈകൾ വരണ്ടതാക്കാതെ തന്നെ, അടുക്കളയിലുള്ള ലളിതമായ ചില കൂട്ടുകൾ വഴി ഈ പ്രശ്നം നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം.
- ഒരു മുറി നാരങ്ങ:
മീൻ മണം കളയാൻ ഏറ്റവും ഫലപ്രദമായ വഴിയാണ് നാരങ്ങ. നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത ശേഷം ബാക്കിയുള്ള തൊണ്ട് ഉപയോഗിച്ച് കൈകളിൽ നന്നായി ഉരസിയാൽ മീനിന്റെ രൂക്ഷമായ ഗന്ധം പൂർണ്ണമായി മാറും.
- കാപ്പിപ്പൊടി:
കൈകളിൽ അൽപം കാപ്പിപ്പൊടി എടുത്ത് നന്നായി തിരുമ്മിയ ശേഷം കഴുകിക്കളയുക. കാപ്പിപ്പൊടിയുടെ ശക്തമായ സുഗന്ധം കൈയ്യിലെ ദുർഗന്ധത്തെ പെട്ടെന്ന് തന്നെ അകറ്റാൻ സഹായിക്കും.
- പുതിന ഇല:
പുതിന ഇലകൾ കൈയ്യിലെടുത്ത് നന്നായി തിരുമ്മുന്നതും മീൻ മണം അകറ്റാൻ മികച്ചൊരു വഴിയാണ്. ഇത് കൈകൾക്ക് നല്ലൊരു ഫ്രെഷ് ഫീൽ നൽകും.
- വെളിച്ചെണ്ണ:
സോപ്പിട്ട് കൈ കഴുകിയ ശേഷം അൽപം വെളിച്ചെണ്ണ കയ്യിൽ പുരട്ടി ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടച്ചു മാറ്റുക. ഇത് കൈകളുടെ സോഫ്റ്റ്നെസ്സ് നിലനിർത്താനും മീൻ മണം വരാതിരിക്കാനും സഹായിക്കും.


