Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • തകർത്തത് 20 വർഷത്തെ റെക്കോർഡ്; 37ാം വയസ്സിൽ ചരിത്രം കുറിച്ച് ഹർമൻ
  • Sports

തകർത്തത് 20 വർഷത്തെ റെക്കോർഡ്; 37ാം വയസ്സിൽ ചരിത്രം കുറിച്ച് ഹർമൻ

webdesk26 October 26, 2026 1 min read
harman

സിംബാബ്‌വെ വനിതാ ടീമിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ ജയം ഇന്ത്യൻ വനിതകൾ നേടിയിരുന്നു. ഹർമൻപ്രീത് കൗറിന്റെയും ഓൾറൗണ്ടർ ദീപ്തി ശർമ്മയുടെയും വെടിക്കെട്ട് സെഞ്ച്വറികളുടെ മികവിൽ 121 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ചെറിയ തിരിച്ചടികൾ നേരിട്ടിരുന്നു. ആദ്യ പവർപ്ലേയിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, പിന്നീട് ക്രീസിൽ നിലയുറപ്പിച്ച പ്രതീക റാവലും (61) ഹർമൻപ്രീത് കൗറും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുത്തു.

മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് വിലപ്പെട്ട കൂട്ടുകെട്ട് പടുത്തുയർത്തിയത് ഇന്ത്യയ്ക്ക് മധ്യ ഓവറുകളിൽ കരുത്തായി.

തുടർന്ന് ക്രീസിലെത്തിയ ദീപ്തി ശർമ്മയും ഹർമൻപ്രീത് കൗറും ചേർന്ന് സിംബാബ്‌വെ ബൗളിംഗ് നിരയെ അക്ഷരാർത്ഥത്തിൽ പ്രഹരിക്കുകയായിരുന്നു. ഇരുവരും ചേർന്നുള്ള റെക്കോർഡ് കൂട്ടുകെട്ട് ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിക്കുകയായിരുന്നു.

ഹർമനും ദീപ്തിയും സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. നേരിട്ട 121 പന്തുകളിൽ നിന്ന് 15 ബൗണ്ടറികൾ ഉൾപ്പെടെ 126 റൺസ് നേടിയാണ് ഹർമൻപ്രീത് കൗർ മടങ്ങിയത്.

For her magnificent, match-defining 8th ODI century, @ImHarmanpreet takes home the Player of the Match award 👏

Relive her knock ▶️ https://t.co/gOyvDxoH6A#TeamIndia | #INDvZIM | @mflone_ pic.twitter.com/TPJ1dAT590

— BCCI Women (@BCCIWomen) October 25, 2026

ഇതോടെ വനിതാ ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ താരമായി ഹർമൻപ്രീത് കൗർ മാറി. 37 വയസും 231 ദിവസവും പ്രായമുള്ളപ്പോഴാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സെഞ്ച്വറി നേടിയത്. 26 വർഷം പഴക്കമുള്ള ന്യൂസിലാൻഡ് താരത്തിന്റെ റെക്കോർഡാണ് ഹർമൻ തകർത്തത്.

2000ത്തിൽ ദെബോരഹ് ഹോക്ലെ 37 വയസും 91 ദിവസവും പ്രായമുള്ളപ്പോഴാണ് സെഞ്ച്വറി നേടിയത്. ബാർബി ബെവേജ് (39 വയസും 48 ദിവസവും), ജെനറ്റെ ബ്രിട്ടിൻ (38 വയസും161 ദിവസവും), ഡെലീന ട്രബ്ലാഞ്ചെ (37 വയസും 289 ദിവസവും) എന്നിവരാണ് ഹർമൻപ്രീതിന്റെ മുന്നിലുള്ള താരങ്ങൾ.

ദീപ്തി ശർമ്മ വെറും 86 പന്തുകളിൽ നിന്ന് 15 ബൗണ്ടറികൾ സഹിതം 106 റൺസുമായി പുറത്താകാതെ നിന്നു. പ്രതീക റാവലിന്റെ അർദ്ധസെഞ്ച്വറിയുടെ (61) കൂടി കരുത്തിൽ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 328 എന്ന വലിയ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ വനിതകൾ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും, ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന ആക്രമണത്തിന് മുന്നിൽ പതറിപ്പോയി.

മോഡസ്റ്റർ മുപചിക്വ (49), ചിപ്പോ മുഗേരി തിരിപാനോ (46), ബിലവ്ഡ് ബിസ (34) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച് പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല.

ഇന്നിംഗ്സിന്റെ അവസാന ഘട്ടങ്ങളിൽ ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ ബൗളർമാർ സിംബാബ്‌വെയുടെ ചെറുത്തുനിൽപ്പുകൾ ഓരോന്നായി അവസാനിപ്പിച്ചു. ഒടുവിൽ 48.5 ഓവറിൽ 207 റൺസിന് സിംബാബ്‌വെ ഓൾ ഔട്ടാവുകയായിരുന്നു.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: ബലൻഡിയോർ ആര് തൂക്കും? മുൻ നിരയിലുള്ളത് നാല് വമ്പൻ താരങ്ങൾ
Next: മൂന്നാം ടി-20യിൽ സൂപ്പർതാരം കളിക്കില്ല; ഇന്ത്യക്ക് തിരിച്ചടി

Author's Other Posts

വിയർപ്പ് തുന്നിയിട്ട കുപ്പായം WhatsApp Image 2026-11-08 at 12.46.30 PM

വിയർപ്പ് തുന്നിയിട്ട കുപ്പായം

webdesk26 November 8, 2026
അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ rahane

അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ

webdesk26 November 8, 2026
റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി MESSI 6

റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി

webdesk26 November 8, 2026
റൊണാൾഡോ വീണ്ടും പോർച്ചുഗലിനായി ബൂട്ട് കെട്ടും; വിടവാങ്ങൽ മത്സരം ഒരുങ്ങുന്നു ronaldo 2

റൊണാൾഡോ വീണ്ടും പോർച്ചുഗലിനായി ബൂട്ട് കെട്ടും; വിടവാങ്ങൽ മത്സരം ഒരുങ്ങുന്നു

webdesk26 November 8, 2026

Related Stories

WhatsApp Image 2026-11-08 at 12.46.30 PM
  • News
  • Sports

വിയർപ്പ് തുന്നിയിട്ട കുപ്പായം

webdesk26 November 8, 2026
rahane
  • Sports

അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ

webdesk26 November 8, 2026
MESSI 6
  • Sports

റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി

webdesk26 November 8, 2026
ronaldo 2
  • Sports

റൊണാൾഡോ വീണ്ടും പോർച്ചുഗലിനായി ബൂട്ട് കെട്ടും; വിടവാങ്ങൽ മത്സരം ഒരുങ്ങുന്നു

webdesk26 November 8, 2026
ronaldoo
  • Sports

റൊണാൾഡോക്ക് ശേഷം ഏറ്റവും മത്സരങ്ങൾ കളിച്ച താരം: അടുത്ത ക്യാപ്റ്റനെക്കുറിച്ച് പോർച്ചുഗീസ് പരിശീലകൻ

webdesk26 November 8, 2026
argentina
  • Sports

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അർജന്റൈൻ സൂപ്പർതാരത്തിന് ശിക്ഷയിൽ ഇളവ്

webdesk26 November 8, 2026

Latest

വിയർപ്പ് തുന്നിയിട്ട കുപ്പായം WhatsApp Image 2026-11-08 at 12.46.30 PM 1

വിയർപ്പ് തുന്നിയിട്ട കുപ്പായം

webdesk26 November 8, 2026
അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ rahane 2

അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ

webdesk26 November 8, 2026
റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി MESSI 6 3

റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി

webdesk26 November 8, 2026
തോറ്റവന്റെ വര്‍ഗീയത Untitled-1 4

തോറ്റവന്റെ വര്‍ഗീയത

webdesk18 November 8, 2026

Latest News

  • വിയർപ്പ് തുന്നിയിട്ട കുപ്പായം
  • അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ
  • റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി
  • തോറ്റവന്റെ വര്‍ഗീയത
  • റൊണാൾഡോ വീണ്ടും പോർച്ചുഗലിനായി ബൂട്ട് കെട്ടും; വിടവാങ്ങൽ മത്സരം ഒരുങ്ങുന്നു

You May Have Missed

WhatsApp Image 2026-11-08 at 12.46.30 PM
  • News
  • Sports

വിയർപ്പ് തുന്നിയിട്ട കുപ്പായം

webdesk26 November 8, 2026
rahane
  • Sports

അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ

webdesk26 November 8, 2026
MESSI 6
  • Sports

റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി

webdesk26 November 8, 2026
Untitled-1
  • Editorial
  • politics

തോറ്റവന്റെ വര്‍ഗീയത

webdesk18 November 8, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP