ലണ്ടൻ: ബലൻഡിയോറിന് പ്രായം 70. ഇത് വരെ ബലൻഡി യോർ പ്രഖ്യാപനവും സമ്മാനദാനങ്ങളും നടന്നതെല്ലാം പാരീസ് മഹാനഗരത്തിൽ. ഇന്ന് ബലൻഡിയോറിൻ്റെ എഴുപതാം പ്രഖ്യാപനമാണ്. അർധരാത്രിയിലെ ആ പ്രഖ്യാപനം പാരീസ് നഗരത്തില്ലല്ല-ലണ്ടൻ മഹാനഗരത്തിലാണ്.
ഏതൊരു ഫുട്ബോളറും മോഹിക്കുന്ന ആ അംഗീകാരം ആരെ തേടിയെത്തും..? ലോക സോക്കറിലെ മുപ്പത് പ്രതിഭകളുടെ ആദ്യപട്ടികയിൽ നിന്നും ചുരുങ്ങി അത് കുറച്ച് പേരിലേക്ക് വന്നിട്ടുണ്ട്. ഇംഗ്ലീഷ് നായകൻ ഹാരി കെയിൻ, സ്പാനിഷ് കൗമാര പ്രതിഭ ലമീൻ യമാൽ, ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പേ, അർജൻ്റീനിയൻ ഇതിഹാസം ലിയോ മെസി എന്നിവരിലൊരാളായിരിക്കും അംഗീകാരം നേടുക എന്നാണ് കരുതപ്പെടുന്നത്.
ഫിഫ റാങ്കിംഗിലെ ആദ്യ 100 ൽ വരുന്ന രാജ്യങ്ങളിലെ തെ രഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തക രാണ് വോട്ടർമാർ. വ്യക്തിഗത മികവ്, ടീം മികവ്, മൈതാനത്തെ പെരുമാറ്റ മികവ് എന്നീ മൂന്ന് മുഖ്യ മാനദണ്ഡ ങ്ങളിൽ ഒന്നാമൻ ആരായിരിക്കുമെന്നതാണ് പ്രബലമായ ചോദ്യം. ജേതാവിനെ സംബന്ധിച്ച് പല റിപ്പോർട്ടുകളും സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ലമീൻ യമാലിനായിരിക്കും വലിയ അംഗീകാരമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ നൽകുന്ന സുചനയെങ്കിൽ ഹാരി കെയിൻ എന്ന നായകനൊപ്പമാണ് ഇംഗ്ലീഷ് സംസാരം. ഗോളടിച്ച് കൂട്ടിയപ്പോഴും എംബാപ്പേക്ക് ഒരു കപ്പിന്റെ പിന്തുണയില്ല എന്നതാണ് അദ്ദേഹത്തിനെതിരെ തിരിക്കുന്ന മൈനസ്. എട്ട് തവണ ഈ കിരീടം സ്വന്തമാക്കിയ മെസി രാജ്യാന്തര ഫുട്ബോൾ വിട്ട സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ലോകകപ്പ് മികവിനാവുമോ അംഗീകാരമെന്ന ചോദ്യവും പ്രബലം. എല്ലാ ചോദ്യങ്ങൾക്കമുള്ള ഉത്തരത്തിനായി ഇന്ന് പുലരും വരെ കാത്തിരിക്കണം.


