Connect with us

main stories

ഹാജിമാര്‍ ഇന്ന് അറഫയില്‍

പ്രാര്‍ത്ഥനയിലലിഞ്ഞ് മിന

Published

on

വിശ്വമാനവികതയുടെ വിമോചന വിളംബര സ്മരണയില്‍ അറഫാ മൈതാനം ഇന്ന് ശുഭ്ര സാഗരമാകും. ആത്മവിശുദ്ധിയുടെ തൂവെള്ളയണിഞ്ഞ് ജീവിത വിജയത്തിനായി നാഥനു മുന്നില്‍ കരളുരുകി പ്രാര്‍ത്ഥനകളില്‍ മുഴുകും. മണ്ണും വിണ്ണും പ്രകൃതിപോലും പ്രാര്‍ത്ഥനാ മന്ത്രങ്ങളാല്‍ നിശ്ചലമാകുന്ന പുണ്യനിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ വിശ്വാസി ലക്ഷങ്ങള്‍ മിനയിലെ കൂടാരനഗരിയില്‍ നിന്നും അറഫാ മൈതാനിയിലേക്ക് ഇരമ്പിയെത്തും. ‘ലബ്ബൈക്’ മന്ത്രങ്ങളുടെ കാന്തികവലയത്തില്‍ അറഫ ഇന്ന് പകല്‍ ശുഭ്ര സാഗരം തീര്‍ക്കും. സമത്വത്തിന്റെയും സമാധാനത്തിന്റെയും ഉദാത്തമായ വിളംബരഭൂമിയായി അറഫ മാറും. ജീവിത യാത്രയില്‍ നഷ്ടപ്പെട്ടുപോയ ആത്മീയ വെളിച്ചം വീണ്ടെടുക്കാനുള്ള സുവര്‍ണാവസരം തീര്‍ത്ഥാടകര്‍ക്ക് പുനര്‍ജന്മത്തിന്റെ നിമിഷങ്ങളാകും.

കണ്ണുകളില്‍ പശ്ചാത്താപത്തിന്റെ കണ്ണീരും അധരങ്ങളില്‍ നാഥനോടുള്ള തേട്ടത്തിന്റെ വിറയലും ഹൃദയങ്ങളില്‍ പ്രതീക്ഷയുടെ വെളിച്ചവുമായി തീര്‍ത്ഥാടകര്‍ ജബലുറഹ്‌മയുടെ ഓരത്ത് പ്രപഞ്ചനാഥന്റെ കാരുണ്യത്തിനായി വാനിലേക്ക് കരങ്ങളുയര്‍ത്തും. കാലവും ദേശവും ഭാഷയും മറന്ന് മനുഷ്യന്‍ കേവലം മനുഷ്യനായി മാത്രം ദൈവസമക്ഷം നില്‍ക്കുന്ന അപൂര്‍വ നിമിഷങ്ങള്‍ക്ക് വിശ്വ സാഹോദര്യത്തിന്റെ മണ്ണ് വീണ്ടും സാക്ഷിയാകും. സഹിക്കാനും ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനും വിശ്വാസിയെ പ്രാപ്തമാക്കി പരമമായ വിനയത്തിന്റെ വേഷത്തില്‍ ഉടമയുടെ പാപമോചനം തേടുന്നവര്‍ വലിയവനെന്നോ ചെറിയവനെന്നോ മുതലാളിയെന്ന തൊഴിലാളിയെന്നോ അറബിയെന്നോ അനറബിയെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ വിത്യാസമില്ലാതെ ഒരുമിച്ചു ചേരുന്ന അനര്‍ഘ നിമിഷങ്ങള്‍ക്കാണ് അറഫ സാക്ഷിയാവുക.

വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നെത്തിയ പതിനെട്ട് ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഒത്തുചേരുക. ഇന്നലെ തമ്പുകളുടെ നഗരിയായ മിനായില്‍ രാപാര്‍ത്ത ഹാജിമാര്‍ ഇന്ന് ളുഹര്‍ നിസ്‌കാരത്തിന് മുമ്പായി തന്നെ അറഫാ മൈതാനിയിലെത്തും. മശാഇര്‍ ട്രെയിനുകളിലും മുതവ്വിഫിന്റെ വാഹനങ്ങളിലുമാണ് മിനായില്‍ നിന്ന് പതിനാലു കിലോമീറ്റര്‍ ദൂരമുള്ള അറഫയിലേക്കെത്താന്‍ ഹാജിമാര്‍ ആശ്രയിക്കുന്നത്. കൂടാതെ കാല്‍നടയായും തീര്‍ത്ഥാടകര്‍ അറഫയിലേക്ക് സഞ്ചരിക്കുന്നുണ്ട്. പുണ്യ കര്‍മ്മം പൂര്‍ണ ചൈതന്യത്തോടെ ചെയ്തു തീര്‍ക്കാനുള്ള അതിവിപുലമായ സൗകര്യങ്ങളാണ് സഊദി ഭരണകൂടം ഒരുക്കിയിട്ടുള്ളത്.

അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. മസ്ജിദുന്നബവിയിലെ ഇമാമും മുതിര്‍ന്ന പണ്ഡിതനുമായ ശൈഖ് ഡോ. അലി ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഹുദൈഫി അറഫ പ്രഭാഷണം നടത്തും. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നമസ്‌കരിക്കും. പാപമോചന പ്രാര്‍ഥനകളും ദിക്‌റുകളും ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും. പിന്നീട് മുസ്ദലിഫയിലെത്തി രാപാര്‍ക്കും. മുസ്ദലിഫയില്‍ എത്തിയ ശേഷമാണ് ഹാജിമാര്‍ മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കുക. ബുധനാഴ്ച്ച രാവിലെ മിനയിലെത്തി ജംറകളില്‍ കല്ലെറിയല്‍ ചടങ്ങ് ആരംഭിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ഹാജിമാര്‍ മിനയില്‍ നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്‍ കര്‍മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്‌യും നിര്‍വഹിക്കുകയും ചെയ്യും.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

സൂര്യവംശിക്ക് കടുത്ത വെല്ലുവിളി: ലോക റെക്കോർഡ് തിരുത്തിക്കുറിച്ച് മറ്റൊരു രാജസ്ഥാൻ താരം കൂടി!

Published

on

By

നമീബിയയ്‌ക്കെതിരായ ടി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. വെള്ളിയാഴ്ച്ച വിൻഡ്‌ഹോക്കിൽ നടന്ന മത്സരത്തിൽ നമീബിയയെ 11 റൺസിനാണ് പ്രോട്ടിയസ് പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് യുവ ബാറ്റ്‌സ്മാൻ ലുയാൻ-ഡ്രെ പ്രിട്ടോറിയസ് ആണ്. തന്റെ കന്നി ടി-20 അന്താരാഷ്ട്ര സെഞ്ച്വറി നേടിയ താരം റെക്കോർഡ് പുസ്തകങ്ങളിലും ഇടംനേടി. ദക്ഷിണാഫ്രിക്കയും നമീബിയയും സിംബാബ്‌വെയുൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് ഈ ശ്രദ്ധേയ പ്രകടനം.

ലോക റെക്കോർഡ് സ്വന്തമാക്കി പ്രിട്ടോറിയസ്

മത്സരത്തിൽ വെറും 53 പന്തുകളിൽ നിന്ന് 5 ഫോറുകളുടെയും 8 തകർപ്പൻ സിക്സറുകളുടെയും അകമ്പടിയോടെ 101 റൺസാണ് പ്രിട്ടോറിയസ് അടിച്ചുകൂട്ടിയത്. താരത്തിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 228 റൺസിന്റെ കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.

ഈ സെഞ്ച്വറിയോടെ ഒരു ചരിത്ര നേട്ടവും പ്രിട്ടോറിയസ് സ്വന്തമാക്കി. 20 വർഷവും 161 ദിവസവും പ്രായമുള്ളപ്പോൾ ടി-20 ക്രിക്കറ്റിൽ ഒരു ഫുൾ മെമ്പർ രാജ്യത്തിനെതിരെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനെന്ന ലോക റെക്കോർഡാണ് താരം സ്വന്തമാക്കിയത്. 2019-ൽ 20 വർഷവും 337 ദിവസവും പ്രായമുള്ളപ്പോൾ അയർലൻഡിനെതിരെ സെഞ്ച്വറി നേടിയ അഫ്ഗാനിസ്ഥാൻ താരം ഹസ്രത്തുള്ള സസായിയുടെ റെക്കോർഡാണ് പ്രിട്ടോറിയസ് മറികടന്നത്.

Advertisement

വൈഭവ് സൂര്യവംശിയുമായി താരതമ്യങ്ങൾ

പ്രിട്ടോറിയസിന്റെ ഈ റെക്കോർഡ് പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലെ യുവപ്രതിഭയായ വൈഭവ് സൂര്യവംശിയുമായുള്ള താരതമ്യങ്ങളും സജീവമായിട്ടുണ്ട്. രസകരമായ കാര്യം, പ്രിട്ടോറിയസും വൈഭവ് സൂര്യവംശിയും ഐ.പി.എൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ സഹതാരങ്ങൾ കൂടിയാണ് എന്നതാണ്.

വെറും 15 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി ഇതിനോടകം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ തകർത്തെറിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും അർധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് സൂര്യവംശി. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ 49 പന്തിൽ 81 റൺസ് നേടി കന്നി സെഞ്ച്വറിക്ക് തൊട്ടടുത്തെത്താൻ താരത്തിന് സാധിച്ചിരുന്നു.

പ്രായം അനകൂലമായത്തിനാൽ, വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലോ ഏഷ്യൻ ഗെയിംസിലോ പ്രിട്ടോറിയസിന്റെ റെക്കോർഡ് വൈഭവ് സൂര്യവംശി തകർക്കുമോയെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ലോകം.

Advertisement
Continue Reading

main stories

ടി-20യില്‍ 350 നോട്ട് ഔട്ട്!; വമ്പൻ നേട്ടത്തിനരികെ മലയാളി താരം സഞ്ജു സാംസൺ

Published

on

By

അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സെപ്റ്റംബർ 13ന് ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാകുന്നത്. മത്സരങ്ങൾക്കായി 15 അംഗ ഇന്ത്യൻ സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ മലയാളി സൂപ്പർതാരം സഞ്ജു സാംസണും ടീമിൽ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ സിംബാബ്‌വെ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന താരം അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയിലൂടെ ഇന്ത്യൻ ജേഴ്‌സിയിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

മിന്നുന്ന നേട്ടത്തിലേക്ക് രണ്ടേ രണ്ട് കടമ്പകൾ കൂടി

ഈ പരമ്പരയിൽ സഞ്ജു സാംസൺ കളത്തിലിറങ്ങിയാൽ ടി-20 കരിയറിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിടാനാകും. കുട്ടിക്രിക്കറ്റിൽ തന്റെ 350 മത്സരങ്ങൾ പൂർത്തിയാക്കാൻ സഞ്ജുവിന് ഇനി വെറും രണ്ട് മത്സരങ്ങൾ മാത്രം മതി.

ഇതുവരെ വിവിധ ടീമുകൾക്കായി 348 ടി-20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 8,910 റൺസാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. ഇതിൽ 8 സെഞ്ച്വറികളും 55 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. ഇന്ത്യക്ക് പുറമെ കേരളം, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ഡെയർഡെവിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ് തുടങ്ങിയ പ്രമുഖ ടീമുകൾക്കായും സഞ്ജു ടി-20യിൽ ബാറ്റേന്തിയിട്ടുണ്ട്.

Advertisement

പ്ലേയിങ് ഇലവനിലെ കടുത്ത മത്സരം

അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ അഭിഷേക് ശർമ, യുവതാരം വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ തുടങ്ങിയ ഓപ്പണർമാരും ബാറ്റർമാരും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ.

2026-ലെ ടി-20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് സഞ്ജു. ലോകകപ്പിൽ കളിച്ച അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 321 റൺസ് അടിച്ചുകൂട്ടിയ താരം ‘പ്ലെയർ ഓഫ് ദി ടൂർണമെന്റായും’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യക്കായി ഇതുവരെ 66 ടി-20 മത്സരങ്ങളിൽ നിന്ന് 1,432 റൺസാണ് താരം നേടിയിട്ടുള്ളത്. ഓപ്പണർ റോളിൽ മൂന്ന് സെഞ്ച്വറികളും മൂന്ന് അർധസെഞ്ച്വറികളും സഞ്ജുവിന്റെ പേരിലുണ്ട്. സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങൾ നടക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

Advertisement

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

Continue Reading

main stories

എംബാപ്പെയുടെ പെനാൽറ്റി കിക്കിൽ റഫറിമാർക്ക് പിഴച്ചോ? റയൽ ബെറ്റിസിനോട് തോറ്റ് റയൽ മാഡ്രിഡ്

Published

on

By

എസ്റ്റാഡിയോ ഡി ലാ കാർട്ടൂജയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ റയൽ ബെറ്റിസിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി റയൽ മാഡ്രിഡ്. ഈ സീസണിലെ ലോസ് ബ്ലാങ്കോസിന്റെ ആദ്യ തോൽവിയാണിത്. ട്രോയ് പാരറ്റിന്റെ ഗോളിൽ ബെറ്റിസ് വിജയം ഉറപ്പിച്ചെങ്കിലും, മത്സരത്തിന്റെ അവസാന നിമിഷങ്ങളിലുണ്ടായ നാടകീയ സംഭവങ്ങളും റഫറിയുടെ തീരുമാനങ്ങളുമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം.

അവസാന നിമിഷത്തെ നാടകീയതയും പെനാൽറ്റി നഷ്ടവും

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ(93-ാം മിനിറ്റിൽ), വിനീഷ്യസ് ജൂനിയറിനെ വീഴ്ത്തിയതിന് റഫറി അലജാൻഡ്രോ ജോസ് ഹെർണാണ്ടസ് റയൽ മാഡ്രിഡിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ കിലിയൻ എംബാപ്പെയ്ക്ക് ടീമിനെ രക്ഷിക്കാൻ സുവർണ്ണ അവസരമാണ് ലഭിച്ചത്. എന്നാൽ ഫ്രഞ്ച് സൂപ്പർതാരത്തിന്റെ കിക്ക് ബെറ്റിസ് ഗോൾകീപ്പർ അൽവാരോ വാലെസ് തകർപ്പൻ ഡൈവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.

എന്നാൽ എംബാപ്പെ കിക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് ബെറ്റിസ് പ്രതിരോധ താരം മാർക്ക് ബാർട്ര പെനാൽറ്റി ബോക്സിനുള്ളിലേക്ക് അതിക്രമിച്ചു കയറിയെന്നും, റീബൗണ്ട് ആയ പന്ത് ക്ലിയർ ചെയ്തത് അദ്ദേഹമാണെന്നും റീപ്ലേകളിൽ വ്യക്തമായിരുന്നു. ഫിഫ നിയമപ്രകാരം എതിർതാരം നിയമലംഘനം നടത്തുകയും അത് കളിയെ സ്വാധീനിക്കുകയും ചെയ്താൽ പെനാൽറ്റി വീണ്ടും എടുക്കേണ്ടതാണ്. എന്നാൽ റഫറിയും VAR ഉദ്യോഗസ്ഥരും കളി തുടരാൻ അനുവദിക്കുകയാണുണ്ടായത്.

Advertisement

സാങ്കേതിക കാരണം:

ആധുനിക ഫുട്ബോൾ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കളിക്കാരന്റെ ശരീരത്തിന്റെ സ്ഥാനമല്ല, മറിച്ച് കാൽ പിച്ചിന്റെ ഉപരിതലത്തിൽ സ്പർശിക്കുന്ന പോയിന്റാണ് പരിഗണിക്കുന്നത്. മാർക്ക് ബാർട്ര മുന്നിലേക്ക് ചാടിയിരുന്നെങ്കിലും, എംബാപ്പെ പന്ത് അടിച്ച ആ നിമിഷത്തിൽ അദ്ദേഹത്തിന്റെ കാലുകൾ പെനാൽറ്റി ഏരിയയ്ക്കുള്ളിലെ പുല്ലിൽ സ്പർശിച്ചിരുന്നില്ല. വായുവിൽ അതിനാൽ സാങ്കേതികമായി നിയമലംഘനം കണ്ടെത്താൻ VAR-ന് സാധിച്ചില്ല.

വിവാദങ്ങൾ കത്തിപ്പടരുന്നു

ഈ മത്സരത്തിൽ പെനാൽറ്റി വിവാദം മാത്രമല്ല ആരാധകരെ ചൊടിപ്പിച്ചത്. മത്സരത്തിലുടനീളം റഫറിയുടെയും VAR-ന്റെയും തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ കാർലോസ് എസ്പിയുടെ ഒരു ഗോൾ VAR പരിശോധനയിലൂടെ ഓഫ്സൈഡ് വിധിച്ചതും മാഡ്രിഡിന് തിരിച്ചടിയായി.

Advertisement

തുടർച്ചയായ വിജയങ്ങൾക്ക് ശേഷം മാഡ്രിഡ് നേരിടുന്ന ഈ തിരിച്ചടി പരിശീലകനും ടീമിനും വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. എങ്കിലും പ്രതിരോധത്തിലെ പിഴവുകളും അവസരങ്ങൾ മുതലാക്കാനാകാത്തതും തിരിച്ചടിയായപ്പോൾ ട്രോയ് പാരറ്റിന്റെ 81-ാം മിനിറ്റിലെ ​ഗോളിലൂടെ റയൽ ബെറ്റിസ് തങ്ങളുടെ നിർണായക വിജയം നേടിയെടുക്കുകയായിരുന്നു.

Continue Reading

Trending