പോർച്ചുഗൽ ദേശീയ ടീമിന്റെ ആദ്യ ഇലവനിൽ കളിക്കാൻ ആഗ്രെഹിക്കുന്നുവെന്ന് സൂപ്പർതാരം ഗോൺസാലോ റാമോസ്. റൊണാൾഡോയുടെ സ്ഥാനത്തെ ബഹുമാനിക്കുന്നുവെന്നും ഗോൺസാലോ റാമോസ് വ്യക്തമാക്കി. സോൾട്ടിൻഹോസ് പെലോ മുണ്ടോ എന്ന പരുപാടിയിൽ ആണ് ഗോൺസാലോ ടീമിലെ അവസരത്തിന് വേണ്ടി സംസാരിച്ചത്.
”പോർച്ചുഗൽ ടീമിൽ ആദ്യ ഇലവനിൽ കളിക്കാനാണ് എന്റെ ആഗ്രഹം. അതിന് അർഹതയുള്ള താരം ഞാനാണെന്ന് തെളിയിച്ചിട്ടുണ്ട്. അത് പരിശീലകനും രാജ്യത്തുള്ള എല്ലാവർക്കും അറിയാം. ഞങ്ങൾ ക്രിസ്റ്റ്യാനോയുടെ സ്ഥാനത്തെ ബഹുമാനിക്കുന്നു. എന്നാൽ അദ്ദേഹത്തോടൊപ്പം കൂടുതൽ മത്സരങ്ങൾ കളിക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
എന്റെ മികച്ച പ്രകടനത്തിനും ഗോളുകൾക്കും എനിക്ക് അവസരം നൽകണം. അതിന് ക്രിസ്റ്റ്യാനോയെ ടീമിൽ നിന്നും ഒഴിവാക്കേണ്ട ആവശ്യമില്ല. 2026 ലോകകപ്പിൽ ക്രൊയേഷ്യയ്ക്കെതിരെ ഞാൻ ഗോൾ നേടി. എന്നാൽ ഇതിന് ശേഷം എനിക്ക് കളിക്കാൻ അത്ര അവസരം ലഭിച്ചില്ല. ടീമിന് വേണ്ടി ഒരുപാട് സഹായിക്കാൻ എനിക്ക് സാധിക്കുമായിരുന്നു. തിരിച്ചുകിട്ടാത്ത രണ്ട് പ്രധാന ടൂർണമെന്റുകൾ എനിക്ക് നഷ്ടമായി” ഗോൺസാലോ റാമോസ് പറഞ്ഞു.
പോർച്ചുഗലിനായി 31 മത്സരങ്ങളിൽ നിന്നും 14 ഗോളുകളും നാല് അസിസ്റ്റുകളുമാണ് ഗോൺസാലോ റാമോസ് സ്വന്തമാക്കിയത്. നവംബർ 14ന് ഡെന്മാർക്കിനെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.


