കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 13,675 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 800 രൂപ കുറഞ്ഞ് 1,09,400 രൂപയിലെത്തി.
ഇന്നലെ രാവിലെ ഗ്രാമിന് 95 രൂപ വർധിച്ച് 13,775 രൂപയായിരുന്നു. പവന് 760 രൂപ ഉയർന്ന് 1,10,200 രൂപയിലും എത്തിയിരുന്നു.
ഈ വർഷത്തെ സ്വർണത്തിന്റെ ഏറ്റവും ഉയർന്ന വില ജനുവരിയിലാണ് രേഖപ്പെടുത്തിയത്. പവന് 1,31,160 രൂപയായിരുന്നു അന്നത്തെ ഉയർന്ന നിരക്ക്. നിലവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 21,760 രൂപയുടെ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.
ഡോളറിന്റെ മൂല്യം, യു.എസ് ട്രഷറി ബോണ്ട് യീൽഡ്, പണപ്പെരുപ്പം, യു.എസിലെ ദുർബലമായ തൊഴിൽ കണക്കുകൾ തുടങ്ങിയ ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് ഏകദേശം 4,140 ഡോളറിലാണ് സ്വർണം വ്യാപാരം നടത്തുന്നത്.
Comments


