ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ലയണൽ മെസ്സിക്ക് ആശംസകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. മെസിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ റൊണാൾഡോ കമന്റ് രേഖപ്പെപ്പെടുത്തുകയായിരുന്നു.
‘ ലിയോ ഇത്രയും വർഷങ്ങൾ നിങ്ങളുടെ രാജ്യത്തെയും എന്നും നിലനിൽക്കുന്ന ഒരു ചരിത്രവും നിങ്ങൾ സൃഷ്ടിച്ചു. അർജന്റീനക്കൊപ്പം നിങ്ങൾ സ്വന്തമാക്കിയ എല്ലാ നേട്ടങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആദരം’ റൊണാൾഡോ കുറിച്ചു.
ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണുമെന്റൽ സ്റ്റേഡിയത്തിൽ ബെനിനെതിരെയുള്ള സൗഹൃദ മത്സരത്തോടെയാണ് ഇരുപത് വർഷത്തിലധികം നീണ്ട ചരിത്രപരമായ അന്താരാഷ്ട്ര കരിയറിന് മെസ്സി വിരാമമിട്ടത്.
രാജ്യത്തിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും (207 മത്സരങ്ങൾ) എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടവുമായാണ് (125 ഗോളുകൾ) മുപ്പത്തൊൻപതുകാരനായ മെസ്സി പടിയിറങ്ങുന്നത്.
2022-ൽ ഖത്തറിൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത് മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ തിളക്കമുള്ള ഏടാണ്. രാജ്യത്തിനായി 36 വർഷത്തെ ലോകകപ്പ് കാത്തിരിപ്പാണ് മെസ്സി അവസാനിപ്പിച്ചത്. കൂടാതെ 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങൾ, 2022 ഫൈനൽസിമ, 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ്, 2008 ഒളിമ്പിക് സ്വർണ്ണ മെഡൽ എന്നിവയും അദ്ദേഹത്തിന്റെ ട്രോഫി കാബിനറ്റിനെ സമ്പന്നമാക്കുന്നു.


