എക്കാലത്തെയും മികച്ച ബാലൺ ഡി ഓർ അവാർഡ് (BOAT) സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. കുറഞ്ഞത് രണ്ട് തവണയെങ്കിലും അവാർഡ് നേടിയ 10 മികച്ച താരങ്ങളിൽ നിന്നും ആരാധകരാണ് ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്തത്.
ഓൾ ടൈം ബാലൺ ഡി ഓർ അവാർഡിൽ 2008ലെ റൊണാൾഡോയുടെ മികച്ച പ്രകടനമാണ് ഒന്നാമതായത്. ആദ്യ 10 റാങ്കിങ്ങിലും റൊണാൾഡോയും മെസിയും മാത്രമാണ് ഇടം നേടിയത്.

2008 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 42 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. ഇംഗ്ലീഷ് പ്രിമീയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങളും താരം മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം നേടി.
2012ലെ ലയണൽ മെസ്സിയുടെ പ്രകടനങ്ങളെയാണ് റൊണാൾഡോ പിന്നിലാക്കിയത്. 2012ൽ ക്ലബ്ബിനും രാജ്യത്തിനുമായി 91 ഗോളുകളാണ് മെസ്സി നേടിയത്. ഈ അവിശ്വസനീയ പ്രകടനങ്ങളെ മറികടന്നാണ് ആരാധകർ റൊണാൾഡോയെ തെരഞ്ഞെടുത്തത്.
BOAT അവാർഡ് ഫുൾ ലിസ്റ്റ്
ക്രിസ്റ്റ്യാനോ റൊണാൾഡോ-2008
ലയണൽ മെസ്സി-2012
ക്രിസ്റ്റ്യാനോ റൊണാൾഡോ – 2017
ലയണൽ മെസ്സി-2023
ക്രിസ്റ്റ്യാനോ റൊണാൾഡോ-2016
ക്രിസ്റ്റ്യാനോ റൊണാൾഡോ-2014
ലയണൽ മെസ്സി-2015
ക്രിസ്റ്റ്യാനോ റൊണാൾഡോ-2013
ലയണൽ മെസ്സി-2011
ലയണൽ മെസ്സി-2009


