ഇന്ത്യൻ ഫുട്ബോൾ ടീം ചരിത്ര പോരാട്ടത്തിന് ഒരുങ്ങുകയാണ്. ബ്രസീൽ, ഉറുഗ്വേ, പനാമ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യ സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുന്നത്.
ലോകഫുട്ബോളിന്റെ രാജാക്കന്മാരായ ബ്രസീലുമായുള്ള ഇന്ത്യയുടെ പോരാട്ടം ഒക്ടോബർ മൂന്നിനാണ് നടക്കുന്നത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഈ ചരിത്ര പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് സംസാരിക്കുകയാണ് ബ്രസീലിയൻ പരിശീലകൻ കാർലോ അൻസലോട്ടി.
മറ്റുള്ള രാജ്യങ്ങളിലെ ഫുട്ബോൾ സംസ്കാരത്തെക്കുറിച്ച് ബ്രസീലിന് അറിയേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നാണ് അൻസലോട്ടി പറഞ്ഞത്. ലോകോത്തര നിലവാരമുള്ള ടീമുകളുമായി ഇന്ത്യക്ക് കളിച്ച് പരിചയമില്ലെന്നും ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരമില്ലെന്നുമാണ് ബ്രസീൽ പരിശീലകൻ പറഞ്ഞത്.
ഞങ്ങൾക്ക് മറ്റുള്ള രാജ്യങ്ങളെയും മറ്റുള്ള സംസ്കാരങ്ങളെയും കാണണം. വ്യത്യസ്ത ശൈലികളിലുള്ള ടീമുകളായി ഫ്രണ്ട്ലി മത്സരങ്ങൾ കളിച്ച് ഞങ്ങൾക്ക് ശീലമുണ്ട്. ഇന്ത്യയുമായുള്ള മത്സരം ആവേശമാവും. ഇന്ത്യക്ക് ലോകോത്തര ടീമുകളുമായി കളിച്ച് നല്ല പരിചയസമ്പത്തില്ല എന്നത് സത്യമായ കാര്യമാണ്. എന്നാൽ ഇന്ത്യ എങ്ങനെ കളിക്കുമെന്ന് ഞങ്ങൾക്ക് അറിയണം.
ഞാൻ ഇതുവരെ ഇന്ത്യയിൽ പോയിട്ടില്ല. കൊൽക്കത്തയിൽ എത്താനായി ഞാൻ വളരെ ആകാംക്ഷയിലാണ്. ഇത് സംസ്കാരത്തിന്റെ പ്രശ്നമാണെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരമില്ല. അവർ മറ്റുള്ള കായിക ഇനങ്ങളിൽ മികച്ചവരുമാണ്. പുതിയ തലമുറയിലെ താരങ്ങളെ വളർത്തിയെടുക്കാൻ ഇന്ത്യ ശ്രമിക്കണം’ ഓസ്ട്രേലിയക്കെതിരെയുള്ള സൗഹൃദ മത്സരത്തിന് മുന്നോടിയായി ആൻസലോട്ടി പറഞ്ഞു.
രാജ്യത്തെ ഫുട്ബോളിന്റെ നിലവാരം എത്രത്തോളമുണ്ടെന്ന് അളക്കാൻ താരങ്ങൾക്ക് ലഭിക്കുന്ന വലിയ അവസരമാണ് ലോകോത്തര ടീമുകൾക്കെതിരെയുള്ള ഇന്ത്യയുടെ ഈ മത്സരങ്ങൾ. ഈ ചരിത്ര പോരാട്ടങ്ങൾക്കുള്ള സ്ക്വാഡ് ഇതിഒനോടകം തന്നെ ഖാലിദ് ജമിൽ പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യ സ്ക്വാഡ്
ഗോൾകീപ്പർമാർ: ആൽബിനോ ഗോമസ്, ഗുർപ്രീത് സിംഗ് സന്ധു, പ്രഭ്സുഖൻ സിംഗ് ഗിൽ, സോം കുമാർ.
ഡിഫൻഡർമാർ: അഭിഷേക് സിംഗ് ടെക്ചം, ആകാശ് മിശ്ര, അൻവർ അലി, ബിജോയ് വർഗീസ്, ഹ്മിംഗ്തൻമാവിയ റാൾട്ടെ, ജയ് ഗുപ്ത, പ്രംവീർ, റിക്കി മീതേയ് ഹൂബാം.
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ, ഫാറൂഖ് ചൗധരി, ലാലെങ്മാവിയ റാൾട്ടെ, മക്കാർട്ടൺ നിക്സൺ, മുഹമ്മദ് സനൻ, റിക്കി ഷാബോംഗ്, സഹൽ അബ്ദുൾ സമദ്.
ഫോർവേഡുകൾ: എഡ്മണ്ട് ലാൽറിൻഡിക, ഇർഫാൻ യാദ്വാദ്, മൻവീർ സിംഗ്, റഹീം അലി, റയാൻ വില്യംസ്, വിക്രം പർതാപ് സിംഗ്.


