അബുദാബി: ആരോഗ്യരംഗത്ത് വന്‍പദ്ധതികളുമായി ആതുരശുശ്രൂഷാ രംഗത്തെ പ്രമുഖരായ ബുര്‍ജീല്‍ ഗ്രൂപ്പ്. അബുദാബിയില്‍ നടക്കുന്ന മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് പ്രദര്‍ശനത്തില്‍ യുഎഇയിലെ ആരോഗ്യമേഖലക്ക് വന്‍മുതല്‍കൂട്ടാകുന്ന പദ്ധതികളുടെ രൂപരേഖ പ്രദര്‍ശിപ്പിച്ചു. ബുര്‍ജീല്‍ പവലിയന്‍ സന്ദര്‍ശിക്കാന്‍ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാ രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും പവിലിയന്‍ സന്ദര്‍ശിച്ച് പദ്ധതികള്‍ വിലയിരുത്തി. ഐഎച്ച്സി മാനേജിങ് ഡയറക്ടറും സിഇഒയുമായ സയിദ് ബസര്‍ ഷുഐബും സന്നിഹിതനാ യിരുന്നു.
യുഎഇയുടെ ആരോഗ്യപരിരക്ഷാ രംഗത്ത് വന്‍ മുന്നേറ്റം ലക്ഷ്യമിടുന്ന ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ രണ്ടാം ഘട്ട വികസന പദ്ധതികള്‍ യുഎഇ ഭരണാധികാരികള്‍ക്കുമുന്നില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍ വിശദീകരിച്ചു. ‘മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് 2026’ ഫോറത്തിന്റെ ഭാഗമായുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സ് പവിലിയന്‍ സന്ദര്‍ശിച്ച ഭരണാധികാരികളെ ഡോ. ഷംഷീര്‍ സ്വീകരിച്ചു. മെഡിക്കല്‍ വിദ്യാഭ്യാ സം, ഗവേഷണം എന്നീ രംഗങ്ങളില്‍ വന്‍ നിക്ഷേപം ലക്ഷ്യമിടുന്ന വിപുലീകരണ പദ്ധതി ഡോ. ഷംഷീര്‍ വിശദീകരിച്ചു.
3,87,000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന പുതിയ വികസനത്തിലൂടെ അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയെ ലോകോത്തര ചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. മെഡിക്കല്‍ സിറ്റി എന്ന ആശയം ആദ്യഘട്ടത്തിലായിരുന്ന കാലത്ത് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ കണ്ട് പദ്ധതികള്‍ വിശദീകരിച്ചത് ഡോ.ഷംസീര്‍ അനുസ്മരിച്ചു. അന്ന് കണ്ട വലിയ സ്വപ്നത്തിന്റെ തുടര്‍ച്ചയാണ് വരാനിരിക്കുന്ന വിപുലീകരണമെന്ന് അദ്ദേഹം പറഞ്ഞു. കാന്‍സര്‍ ചികിത്സ, മെഡിക്കല്‍ ഗവേഷണം, വിദ്യാഭ്യാസം എന്നിവ ഏകോപിപ്പിച്ചുകൊണ്ടുള്ള അതിനൂതന സൗകര്യങ്ങളാണ് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ അടുത്ത ഘട്ടത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. സങ്കീര്‍ണ്ണമായ ചികിത്സാ സൗകര്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ മികച്ച പരിചരണം സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇവിടെ ലഭ്യമാകും.
വിപിഎസ് ഹെല്‍ത്ത്കെയറിന് കീഴിലുള്ള ലൈഫ് ഫാര്‍മയുടെ വിപുലീകരണത്തിനായി കിസാദില്‍ 700 മില്യ ണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം ഗ്രൂപ്പ് പ്രഖ്യാപിച്ചു. അപൂര്‍വ രക്തരോഗങ്ങള്‍ക്കുള്ള അത്യാധുനിക ജനിതക ചികിത്സാ രംഗത്ത് 100 മില്യണ്‍ ദിര്‍ഹത്തിന്റെ പുതിയ പദ്ധതിക്കും തുടക്കമിട്ടു. ഈ ചികിത്സാ രീതികള്‍ യുഎഇയില്‍ തന്നെ വി കസിപ്പിക്കാനും നിര്‍മ്മിക്കാനും സാധിക്കുന്ന പ്ലാറ്റ്ഫോമിനാണ് ഗ്രൂപ്പ് രൂപം നല്‍കുന്നത്. യുഎഇയെ ആഗോള ആരോഗ്യ ഇന്നൊവേഷന്‍ കേന്ദ്രമാക്കി മാറ്റാനുള്ള ദേശീയ ലക്ഷ്യത്തിന് കരുത്തുപകരുന്നതാണ് ഈ ചുവടുവെപ്പുകളെന്ന് ഗ്രൂപ്പ് വ്യക്തമാക്കി.
Comments


