മാഞ്ചസ്റ്റർ യുനൈറ്റഡിൽ ഈ സീസണോടെ നിലവിലെ കരാർ പൂർത്തിയാക്കുന്ന പോർച്ചുഗീസ് മധ്യനിരക്കാരൻ ബ്രുണോ ഫെർണാണ്ടസ് ഓൾഡ് ട്രാഫോഡിൽ തുടരാനില്ലെന്ന സൂചന നൽകി പുതിയ കരാർ നിരസിച്ചതായി ബി.ബി.സി റിപ്പോർട്ട്.
നിലവിലെ സീസണോടെ പൂർത്തിയാവുന്ന കരാറിന് ശേഷം പ്രത്യേക വ്യവസ്ഥയിൽ ഒരു വർഷം കൂടി അദ്ദേഹത്തിന് തുടരാനാവും. എന്നാൽ പുതിയ പരിശീലകനെ നിയോഗിച്ച ദിവസം തന്നെ യുനൈറ്റഡ് മാനേജ്മെന്റ് 32-കാരനെ സമിപിച്ചുവെങ്കിലും അദ്ദേഹം താൽപ്പര്യക്കുറവാണ് പ്രകടിപ്പിച്ചത്.
പുറത്താക്കപ്പെട്ട ഹെഡ് കോച്ച് മൈക്കൽ കാരിക്കുമായി ബ്രൂണോക്ക് നല്ല ബന്ധമായിരുന്നില്ല. യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ക്ലബായ കോമോക്കെതിരെ തകർന്നപ്പോൾ ക്യാപ്റ്റൻ പരസ്യമായി കോച്ചിനെതിരെ രംഗത്ത് വന്നിരുന്നു.
ഈ മാസം 22നാണ് യുനൈറ്റഡിന്റെ അടുത്ത പ്രീമിയർ ലീഗ് മൽസരം. പ്രതിയോഗികളാവട്ടെ ശക്തരായ ലിവർപൂളും. പുതിയ കോച്ചിന് കീഴിൽ ആദ്യ മൽസരം തന്നെ വെല്ലുവിളി നിറഞ്ഞതാവും.


