അർജന്റീന വനിതാ ടീമിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ ബ്രസീലിന് ജയം. അർജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ കാനറികൾ മൂന്ന് ഗോളുകളും അർജന്റീനക്കെതിരെ നേടി. മത്സരത്തിന്റെ 27ാം മിനിറ്റിൽ ലുവാനിയാണ് ബ്രസീലിനായി ഗോളടി മേളം തുടങ്ങിയത്.
തുടർന്ന് 39ാം മിനിറ്റിൽ ഗെയ്സെയിലൂടെ ബ്രസീൽ രണ്ടാം ഗോളും സ്വന്തമാക്കി. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ ആഞ്ചലീനയിലൂടെ ബ്രസീൽ മൂന്നാം ഗോളും നേടി. ആഞ്ചലീന ഒരു ഗോളും ഒരു അസിസ്റ്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
പെരേരയിയാണ് അർജന്റീനക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്. രണ്ടാം പകുതിയിലായിരുന്നു ഗോൾ നേട്ടം.
Comments


