ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ടി-20 ഇന്ന് നടക്കും. നിലവിൽ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇൻഡോറിൽ നടക്കുന്ന മത്സരത്തിൽ വിജയം മാത്രമായിരിക്കും ഇരു ടീമുകളുടെയും ലക്ഷ്യം.
മത്സരത്തിൽ ഇന്ത്യൻ ബൗളിംഗിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് ആകാശ് ചോപ്ര നിർദേശം നൽകി. കുൽദീപ് യാദവിനൊപ്പം മറ്റൊരു സ്പിന്നറായ രവി ബിഷ്ണോയിയെ കളിപ്പിക്കാൻ ടീം ആഗ്രഹിക്കില്ലെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്.
‘കുൽദീപ് യാദവിനൊപ്പം മറ്റൊരു റിസ്റ്റ് സ്പിന്നറെ കളിപ്പിക്കാൻ ടീമിൽ മറ്റ് സ്പിൻ ഓപ്ഷനുകൾ കുറവാണ്. രവി ബിഷ്ണോയി ടീമിൽ ഉണ്ടെങ്കിലും അദ്ദേഹത്തെ കളിപ്പിക്കാൻ ടീം ആഗ്രഹിക്കില്ല. കാരണം കാരണം രണ്ടാമതാണ് പന്തെറിയേണ്ടതെങ്കിൽ രണ്ട് ലെഗ് സ്പിന്നർമാരെ ഒരുമിച്ച് കളിപ്പിക്കുന്നത് ബുദ്ധിമുട്ടാവും’ ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
രണ്ടാം ടി-20യിൽ ഇന്ത്യ വലിയ ടോട്ടൽ സ്വന്തമാക്കിയിട്ടും ഇന്ത്യ വിൻഡീസിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം വിൻഡീസ് അനായാസമായാണ് മറികടന്നത്.
ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് വിജയം പിടിച്ചെടുത്തത്. ടി-20യിൽ ഇന്ത്യക്കെതിരെയുള്ള വിൻഡീസിന്റെ എക്കാലത്തെയും ഉയർന്ന റൺ ചേസാണിത്.


