Connect with us

india

മദ്രസകളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍; ബംഗാളില്‍ ബി.ജെ.പിയുടെ അടിച്ചേല്‍പ്പിക്കല്‍ നയത്തിനെതിരെ കടുത്ത വിമര്‍ശനം

സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതും അംഗീകാരമുള്ളതുമായ എല്ലാ മദ്രസകളിലും സ്‌കൂളുകളിലും രാവിലെയുള്ള അസംബ്ലികളില്‍ ഇനിമുതല്‍ നിര്‍ബന്ധമായും ‘വന്ദേമാതരം’ ആലപിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം.

Published

on

പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ സ്‌കൂളുകളിലും മദ്രസകളിലും ‘വന്ദേമാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് വിവാദ ഉത്തരവിറക്കി. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതും അംഗീകാരമുള്ളതുമായ എല്ലാ മദ്രസകളിലും സ്‌കൂളുകളിലും രാവിലെയുള്ള അസംബ്ലികളില്‍ ഇനിമുതല്‍ നിര്‍ബന്ധമായും ‘വന്ദേമാതരം’ ആലപിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം.

ബി.ജെ.പി സര്‍ക്കാരിന്റെ ഈ നീക്കം വിദ്യര്‍ഥികള്‍ക്ക് മേലുള്ള അടിച്ചേല്‍പ്പിക്കലാണെന്നും, സ്‌കൂള്‍ അധ്യയനത്തെയും കുട്ടികളുടെ മാനസികാവസ്ഥയെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലുമാണ് അധ്യാപകരും രക്ഷിതാക്കളും.
ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ ദിവസവും വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും പൂര്‍ണ്ണമായി ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം. മുന്‍ സര്‍ക്കാര്‍ അസംബ്ലികളില്‍ നിര്‍ബന്ധമാക്കിയിരുന്ന ‘ബാംഗ്ലാര്‍ മാട്ടി ബാംഗ്ലാര്‍ ജല്‍’ (ബംഗാളിന്റെ മണ്ണും ബംഗാളിന്റെ ജലവും) എന്ന സംസ്ഥാന ഗാനത്തിന് പുറമെയാണ് പുതിയ ഭാരം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.

‘ദേശീയ ഗാനം, സംസ്ഥാന ഗാനം എന്നിവയ്ക്ക് പുറമെ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങള്‍ കൂടി മുഴുവനായി പാടുക എന്നത് പ്രായോഗികമല്ല. ഇത്രയും നേരം വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ഇത് ക്ലാസുകള്‍ തുടങ്ങുന്നത് വൈകാന്‍ കാരണമാകും.’
ബംഗാളിലെ സ്‌കൂള്‍ മേധാവികള്‍ വിമര്‍ശിച്ചു. എന്നാല്‍ നിലവിലെ ഈ പ്രായോഗിക ബുദ്ധിമുട്ടുകളെയോ സംസ്ഥാന ഗാനത്തിന്റെ ഭാവിയെയോ കുറിച്ച് കൃത്യമായ മറുപടി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. പുതിയ നിര്‍ദേശത്തില്‍ വന്ദേമാതരത്തെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ എന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് അധികൃതര്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ കടുത്ത രാഷ്ട്രീയ അജണ്ടകള്‍ക്കായി ഉപയോഗിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവാദ ഉത്തരവുകളുടെ തുടര്‍ച്ചയാണ് ബംഗാളിലെ ഈ പുതിയ നീക്കം. എല്ലാ സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലും ദേശീയ ഗാനത്തിന് മുമ്പ് വന്ദേമാതരം ആലപിക്കണമെന്നും, പാടുമ്പോള്‍ എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നും കേന്ദ്രം ഉത്തരവിട്ടിരുന്നു.

Advertisement

ദേശീയ പതാക ഉയര്‍ത്തല്‍, രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും പ്രസംഗങ്ങള്‍ തുടങ്ങി നിരവധി ഔദ്യോഗിക അവസരങ്ങളില്‍ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളുള്ള, 3 മിനിറ്റും 10 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള പതിപ്പ് പാടണമെന്നാണ് വ്യവസ്ഥ. ഏതെങ്കിലും വിധത്തില്‍ ഇതിനോട് അനാദരവ് കാട്ടിയാല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന കര്‍ശന നിയമവും ഇതിനോടകം ജനങ്ങള്‍ക്കിടയില്‍ വലിയ ഭീതി പടര്‍ത്തിയിട്ടുണ്ട്.

കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് പകരം, അധികാരത്തിലേറിയ ഉടന്‍ തന്നെ വിദ്യാലയങ്ങളെയും മദ്രസകളെയും രാഷ്ട്രീയ പരീക്ഷണശാലകളാക്കി മാറ്റുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാനത്ത് പരക്കെ പ്രതിഷേധം ശക്തമാവുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

1000 വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിറക്കേകി സഞ്ജു സാംസൺ; കയ്യടി നേടി മലയാളികളുടെ സ്വന്തം ചേട്ടൻ

Published

on

സിവിൽ സർവീസ് മോഹം നെഞ്ചിലേറ്റുന്ന ആയിരം മിടുക്കരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. ലീഡ് ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ചുകൊണ്ട് സഞ്ജു സാംസൺ ഫൗണ്ടേഷനാണ് യു.പി.എസ്‌.സി (UPSC) സിവിൽ സർവീസ് പരിശീലനത്തിനായി സ്കോളർഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

2026 ലീഡ് ഇന്ത്യ സമ്മിറ്റ് വേദിയിലാണ് രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ച ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് പുറമെ, സ്‌കിൽ-ബേസ്ഡ് ലേണിങ്, വ്യക്തിഗത മെന്റർഷിപ്പ്, വ്യക്തിത്വ വികസനം, ക്രിട്ടിക്കൽ തിങ്കിങ്, ലീഡർഷിപ്പ് സ്കിൽസ് എന്നിവയും ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. ഒരു വിദ്യാർത്ഥിയുടെയും സിവിൽ സർവീസ് സ്വപ്നത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ തടസ്സമാകരുത് എന്ന ദൃഢനിശ്ചയത്തോടെയാണ് സഞ്ജു സാംസൺ ഫൗണ്ടേഷൻ ഈ ഉദ്യമത്തിന് തുടക്കമിട്ടിരിക്കുന്നത്.

താരത്തിന്റെ സ്വന്തം നാടായ വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിൽ പ്രത്യേക മുൻഗണന നൽകുന്നുണ്ട്. സിവിൽ സർവീസ് രംഗത്തേക്ക് പുതിയൊരു തലമുറയെ കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ടുള്ള വലിയൊരു ചുവടുവെപ്പായാണ് ഈ കാൽവെപ്പിനെ വിലയിരുത്തുന്നത്.

ടീം ഇന്ത്യയിലേക്ക് ശക്തമായ തിരിച്ചുവരവ്

Advertisement

മൈതാനത്തിന് പുറത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തിളങ്ങുമ്പോഴും, കളിക്കളത്തിലേക്ക് ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് സഞ്ജു സാംസൺ. സെപ്റ്റംബർ 13 മുതൽ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിലൂടെ താരം വീണ്ടും ഇന്ത്യൻ ജേഴ്‌സി അണിയുമെന്നാണ് റിപ്പോർട്ട്.

സിംബാബ്‌വേക്കെതിരായ പരമ്പരയിൽ സഞ്ജുവിന് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. അയർലാൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ തിളക്കമില്ലാത്ത പ്രകടനങ്ങൾക്ക് പിന്നാലെയാണ് താരത്തെ ടീമിൽ നിന്നും മാറ്റിനിർത്തിയിരുന്നത്. എന്നാൽ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണായക സംഭാവനകൾ നൽകിയ സഞ്ജുവിനെ ഒഴിവാക്കിയതിൽ വലിയ രീതിയിലുള്ള ആരാധകരോഷവും വിമർശനങ്ങളും ഉയർന്നിരുന്നു. നിലവിൽ അഫ്ഗാനെതിരായ പരമ്പരയിലൂടെ ശക്തമായൊരു തിരിച്ചു വരവാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Continue Reading

india

ഉത്തർപ്രദേശിലെ ബാബ ബഹാവുദ്ദീൻ ഷാ മസ്ജിദിനെതിരെ കൽക്കി സേന; മസ്ജിദിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

Published

on

By

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭലിൽ ഷാഹി മസ്ജിദ് തർക്കത്തിന് പിന്നാലെ മറ്റൊരു ആരാധനാലയത്തിനെതിരെക്കൂടി ഹിന്ദുത്വ സംഘടന പരാതിയുമായി രംഗത്തെത്തി. ചന്ദൗസി റോഡിലെ ബാബ ബഹാവുദ്ദീൻ ഷാ മസ്ജിദിനെതിരെ ‘ശ്രീ കൽക്കി സേന’ നൽകിയ പരാതിയിലാണ് ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചത്.

പള്ളി സ്ഥിതി ചെയ്യുന്നത് പുരാവസ്തു വകുപ്പിന്റെ (എ.എസ്.ഐ) സംരക്ഷിത ഭൂമിയിലാണെന്നും, കെട്ടിടത്തിന്റെ യഥാർത്ഥ ഘടനയിൽ മാറ്റങ്ങൾ വരുത്തിയെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. ശ്രീ കൽക്കി സേനയുടെ ദേശീയ കൺവീനറും അഭിഭാഷകനുമായ സുഭാഷ് ചന്ദ്ര ത്യാഗിയാണ് ജില്ലാ മജിസ്ട്രേറ്റിന് പരാതി സമർപ്പിച്ചത്.

ഭരണകൂടത്തിന്റെ നടപടി

പരാതി ലഭിച്ചതിനെ തുടർന്ന് സംഭൽ ജില്ലാ മജിസ്ട്രേറ്റ് അങ്കിത് ഖണ്ഡേൽവാൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനോട് (എസ്.ഡി.എം) വിശദമായ അന്വേഷണം നടത്താൻ നിർദേശിച്ചു.

Advertisement
  • മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം
  • എ.എസ്.ഐ രേഖകൾ
  • നിർമാണ-പുനർനിർമാണ പ്രവർത്തനങ്ങളുടെ ചരിത്രം എന്നിവ പരിശോധിക്കും.
  • കൂടാതെ, സ്ഥലത്ത് അനധികൃത കയ്യേറ്റമോ മറ്റ് നിർമാണങ്ങളോ നടന്നിട്ടുണ്ടോയെന്നും സംഘം വിലയിരുത്തും.

“രേഖകൾ പരിശോധിച്ചതിൽ ശ്മശാനത്തിന് സമീപമുള്ള ചില പ്ലോട്ടുകൾ മസ്ജിദിന്റെ പേരിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പള്ളി എ.എസ്.ഐയുടെ സംരക്ഷിത കെട്ടിടങ്ങളുടെ പരിധിയിൽ വരുന്നതാണോ എന്നതിലും, നിയമവിരുദ്ധ കയ്യേറ്റങ്ങൾ നടന്നിട്ടുണ്ടോ എന്നതിലും അന്വേഷണം പൂർത്തിയായ ശേഷമേ വ്യക്തത വരികയുള്ളൂ.”എന്ന്സംഭൽ ജില്ലാ മജിസ്ട്രേറ്റ് അങ്കിത് ഖണ്ഡേൽവാൽ

വാദങ്ങളും പ്രതിവാദങ്ങളും

മസ്ജിദിന്റെ സ്വത്ത് വഖഫ് ബോർഡിന്റെ പരിധിയിൽ വരുന്നതാണെന്നും, സയ്യിദ് ബാബ ബഹാവുദ്ദീൻ ഷായുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും മുത്തവല്ലി അറിയിച്ചതായി പരാതിക്കാരൻ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഈ മസ്ജിദെന്നും പഴയ കെട്ടിടം ദുർബലമായതിനെ തുടർന്ന് 15-20 വർഷങ്ങൾക്ക് മുൻപാണ് ഇത് പുനർനിർമിച്ചതെന്നും പ്രദേശവാസികൾ പറയുന്നു. പതിറ്റാണ്ടുകളായി പ്രദേശത്ത് സമാധാനപരമായ അന്തരീക്ഷമാണ് നിലനിന്നിരുന്നത്. എന്നാൽ ബി.ജെ.പി ഭരണത്തിന് കീഴിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി കൃത്യമായ ലക്ഷ്യത്തോടെയാണ് പുതിയ തർക്കങ്ങൾ സൃഷ്ടിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

നേരത്തെ സംഭലിലെ ഷാഹി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടായ തർക്കം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പള്ളിക്കെതിരെക്കൂടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement
Continue Reading

india

ഡൽഹി കെട്ടിട അപകടം: മരണം ആറായി; മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രേഖ ഗുപ്ത

ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിന് സമീപമുള്ള സത്യനികേതനിൽ അഞ്ചുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണം ആറായി ഉയർന്നു. ഞായറാഴ്ച ഉച്ചയോടെയാണ് വിദ്യാർത്ഥികൾ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് (പി.ജി) കെട്ടിടം തകർന്നുവീണത്. രാത്രി വൈകി നടന്ന തിരച്ചിലിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ആറായത്. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു. രക്ഷാപ്രവർത്തനം ശക്തം; അനധികൃത കെട്ടിടങ്ങൾക്കെതിരെ കർശന നടപടി ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്), ഡൽഹി […]

Published

on

By

ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിന് സമീപമുള്ള സത്യനികേതനിൽ അഞ്ചുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണം ആറായി ഉയർന്നു. ഞായറാഴ്ച ഉച്ചയോടെയാണ് വിദ്യാർത്ഥികൾ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് (പി.ജി) കെട്ടിടം തകർന്നുവീണത്. രാത്രി വൈകി നടന്ന തിരച്ചിലിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ആറായത്. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു.

രക്ഷാപ്രവർത്തനം ശക്തം; അനധികൃത കെട്ടിടങ്ങൾക്കെതിരെ കർശന നടപടി

ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്), ഡൽഹി ഫയർ സർവീസ്, ഡൽഹി പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി രേഖ ഗുപ്ത, സംഭവത്തിൽ കെട്ടിട ഉടമയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകി. കുറ്റക്കാരായ ഉദ്യോഗസ്ഥരും കെട്ടിട ഉടമയും ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

അപകടത്തിന്റെ പശ്ചാത്തലത്തിൽ നാലോ അതിലധികമോ നിലകളുള്ള അനധികൃത കെട്ടിടങ്ങൾ ഉടനടി സീൽ ചെയ്യാൻ ഡൽഹി മുൻസിപ്പൽ കോർപറേഷൻ (എം.സി.ഡി) ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം നിർമാണങ്ങൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും എം.സി.ഡി അറിയിച്ചു.

Advertisement

വിദ്യാർത്ഥി സുരക്ഷയിൽ വൻ ആശങ്ക; സർക്കാരിനെതിരെ വിമർശനം

ദുരന്തത്തോടെ തലസ്ഥാന നഗരിയിലെ വിദ്യാർത്ഥികളുടെ താമസസൗകര്യങ്ങളുടെ സുരക്ഷ വീണ്ടും വലിയ ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും എ.ഐ.സി.സി ഉത്തരാഖണ്ഡ് ചുമതലയുള്ള നേതാവുമായ കുമാരി ഷെൽജ രംഗത്തെത്തി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്നും, മുൻപ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളാൻ സാധിച്ചില്ലെന്നും അവർ ആരോപിച്ചു.

ഡൽഹിയിലെ അഞ്ചിൽ ഒരു കെട്ടിടവും അനധികൃത നിർമാണമാണെന്ന് ഡൽഹി മുൻ ചീഫ് സെക്രട്ടറി ഉമേഷ് സൈഗാൾ ചൂണ്ടിക്കാട്ടി. അറ്റകുറ്റപ്പണികളുടെയും നിർമാണ ചട്ടങ്ങളുടെയും പേരിൽ കൃത്യമായ സുരക്ഷാ പരിശോധനകൾ നടക്കുന്നില്ലെന്നും, തിരക്കേറിയ പ്രദേശങ്ങളിൽ പുതിയ നിർമാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപണം; രാഷ്ട്രീയം കലർത്തരുതെന്ന് ബി.ജെ.വൈ.എം

Advertisement

ആവശ്യത്തിന് ഡോക്ടർമാരും മെഡിക്കൽ ടീമും സമയത്തെത്തിയിരുന്നെങ്കിൽ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് എൽ.എസ്.യു.ഐ (NSUI) പ്രസിഡന്റ് വിനോദ് ജാഖർ ആരോപിച്ചു. സർക്കാരിന്റെ പക്കൽ കൃത്യമായ ദുരന്തനിവാരണ പദ്ധതിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ ദുരന്തത്തെ രാഷ്ട്രീയ ആയുധമാക്കരുതെന്ന് ഭാരതീയ ജനതാ യുവമോർച്ച (ബി.ജെ.വൈ.എം) ഡൽഹി പ്രസിഡന്റ് രജത് ചൗധരി പ്രതികരിച്ചു. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായവും വൈദ്യസഹായവും ഉറപ്പാക്കുകയാണ് ഇപ്പോഴത്തെ മുൻഗണനയെന്നും, കുടുങ്ങിക്കിടക്കുന്നവരെ വേഗത്തിൽ രക്ഷപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന ഏജൻസികൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending