മണ്ണാർക്കാട്: പ്രാദേശിക ടൂറിസത്തിന്റെ അനന്ത സാധ്യതകൾ കരവിരുതിൽ പ്രദർശിപ്പിച്ച മശ്ഹൂദക്കും റിൻഷക്കും എ ഗ്രേഡോടെ ഒന്നാം സ്ഥാനം.
പ്രാദേശികമായുള്ള വിഭവങ്ങളും ഉൽപ്പന്നങ്ങളും വിപണനം നടത്തി വിദേശനാണ്യം പോലും നാട്ടിൻപുറത്തു എത്തിക്കാൻ ഇത് മൂലം കഴിയുമെന്നാണ് യുവ സംരംഭക ചിന്തയുമായി ആയിഷ മശ്ഹൂദ ബീവിയും, പി.ഫാത്തിമ റിൻഷയും പറയുന്നത്.
ഓരോ ഗ്രാമത്തിലും അതിന്റെതായ രീതിയിൽ ടൂറിസം സാധ്യതകൾ ഉണ്ടെന്നാണ് ഇരുവരും അക്കമിട്ട് പറയുന്നത്.
മലപ്പുറം കൽപ്പകഞ്ചേരിയിലെ ഗവ. വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിലെ ട്രാവൽ ആന്റ് ടൂറിസം രണ്ടാം വർഷ വിദ്യാർഥികളായ
ഇരുവരും സംസ്ഥാന തലത്തിൽ ആദ്യമായിട്ടാണ് മത്സരിക്കുന്നത്.
കന്നി മത്സരത്തിൽ തന്നെ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ സന്തോഷത്തിലാണ് ഇരുവരും.പ്രിൻസിപ്പൽ എം.സൗദാബിയും അധ്യാപകനായ ടി.വി ഷമീമും സി. എസ്.ആർ വിദ്യാർഥി സിനാനും ഉറച്ച പിന്തുണയുമായി കൂടെ തന്നെയുണ്ട്.


