വരാനിരിക്കുന്ന ഐപിഎൽ ലേലത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ദീപക് ചഹറിനെ സ്വന്തമാക്കാൻ സാധ്യതയുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലേലത്തിലെ സാധ്യതകളെക്കുറിച്ച് ഇന്ത്യൻ താരം വിശകലനം നടത്തിയത്.
“2025ൽ ആർസിബി അധികം താരങ്ങളെ നിലനിർത്തിയിരുന്നില്ല. എന്നാൽ പിന്നീട് മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കാൻ അവർക്ക് സാധിച്ചു. അതുകൊണ്ട് ഇത്തവണ വലിയ ആശങ്കകളുടെ ആവശ്യമില്ല. ലേലത്തിലൂടെ ടീമിലെ കുറവുകൾ പരിഹരിക്കാൻ അവർക്ക് സാധിക്കും. സുയാഷിന് പകരം ഒരു റിസ്റ്റ് സ്പിന്നറെയൊ ഒരു ബാറ്ററെയൊ ടീമിലെത്തിക്കാൻ സാധ്യതയുണ്ട്. ദീപക് ചഹറിനെയും ആർസിബി പരിഗണിച്ചേക്കാം. ടീമിലെ പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ പണം അവരുടെ പക്കൽ ഉണ്ട്. കഴിഞ്ഞ സീസണിലും മികച്ച പ്രകടനം നടത്തിയ ആർസിബി അടുത്ത സീസണിലും മികച്ച പ്രകടനം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്” അശ്വിൻ പറഞ്ഞു.


