യുവേഫ നേഷൻസ് ലീഗിൽ നെതർലാൻഡ്സിനെ ഗോൾ മഴയിൽ വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി ജർമ്മനി. സാവിയുടെ ഡച്ച് പടയെ എതിരില്ലാത്ത 5 ഗോളിനാണ് ജർമ്മനി പരാജയപ്പെടുത്തിയത്. ഗ്രീസിനെ എതിരില്ലാത്ത 7 ഗോളുകൾക്ക് തകർത്ത ആത്മവിശ്വാസവുമായെത്തിയ നെതർലാൻഡ്സിനെ തുടർച്ചയായ അറ്റാക്കിങ്ങിലൂടെയാണ് ക്ളോപ്പും കൂട്ടരും കീഴടക്കിയത്.
ഫ്ലോറിയാൻ വിറ്റ്സ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഡെറി ഷെർഹാന്റ്, നിക്കോ പ്ലോട്ടർബെക്ക്, ബ്രജൻ ഗുഡ എന്നിവരും ഓറഞ്ച് പടയുടെ വലകുലുക്കി. 17 ഷോട്ടുകളാണ് ജർമ്മൻ താരങ്ങൾ എതിർ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്. ജർമ്മൻ ആക്രമണങ്ങൾക്ക് മുന്നിൽ നെതർലൻഡ്സ് പ്രതിരോധം പൂർണമായും തകർന്നു.
1959ന് ശേഷം നെതർലാൻഡ്സിനെതിരെയുള്ള ജർമനിയുടെ ഏറ്റവും വലിയ വിജയമാണിത്. ലോകകപ്പ് തോൽവിക്ക് പിന്നാലെ കോച്ചിങ് സ്ഥാനം രാജിവെച്ച ജൂലിയൻ നെഗ്ളസ്മാന്റെ പകരക്കാരനായി ജർമ്മനിയുടെ പരിശീലകനായ ക്ളോപ്പിന് കീഴിൽ ജർമ്മനി നേടുന്ന ഏറ്റവും വലിയ വിജയം കൂടിയാണ്.


