മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ 14കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഇന്നുതന്നെ നടപടി ഉണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പ് .

പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകർക്കാണ് ഉദ്യോഗസ്ഥർ എഴുതി ഉറപ്പുനൽകിയത്. സംഭവത്തിൽ വെന്നിയൂര്‍ കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

അതേസമയം സാധാരണ കളിക്കാൻ പോകുന്ന പോലെ പോയതായിരുന്നു ജുനൈദെന്നും ഇനി ഇങ്ങനെ മറ്റാർക്കും സംഭവിക്കരുതെന്നും ജുനൈദിന്റെ പിതാവ് ശിഹാബ് പറഞ്ഞു.

അധികാരികളുടെ ഭാഗത്തുനിന്നുള്ള ഗുരുതര അനാസ്ഥയാണ് ദുരന്തത്തിനിടയാക്കിയതെന്ന് ശിഹാബിന്റെ ജ്യേഷ്ഠൻ ഇസ്മായിൽ ദാരിമി ആരോപിച്ചു.

ഇന്നലെയാണ് ചെറുമുക്ക് സ്വദേശി എറപറമ്പൻ ശിഹാബിന്റെ മകൻ ജുനൈദ് വയലിലെ വൈദ്യുതി സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ മൃദേഹം ഇന്നലെ രാത്രിയോടെ ചെറുമുക്ക് ജുമാ മസ്ജിദിൽ ഖബറടക്കി. സംഭവത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


