സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പുത്തൻ റെക്കോർഡ് സ്വന്തമാക്കി മധ്യപ്രദേശ് ക്യാപ്റ്റൻ രജത് പട്ടീദാർ. ആസാമിനെതിരെയുള്ള മത്സരത്തിൽ സെഞ്ച്വറി നേടിയാണ് പട്ടീദാർ ടൂർണ്ണമെന്റിലേക്ക് വരവറിയിച്ചത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മധ്യപ്രദേശിനായി സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് പട്ടീദാർ. 48 പന്തുകൾ നേരിട്ട താരം പുറത്താവാതെ 135 റൺസാണ് നേടിയത്. 6 ഫോറുകളും 13 കൂറ്റൻ സിക്സുമാണ് പട്ടീദാറിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഈ സെഞ്ച്വറി മികവിൽ കൂറ്റൻ ടോട്ടലാണ് ആസാമിനെതിരെ മധ്യപ്രദേശ് ഉയർത്തിയത്. 250 റൺസാണ് മധ്യപ്രദേശ് നേടിയത്. ശിവാങ് കുമാർ 38 പന്തിൽ 68 റൺസും നേടി.
Comments


