ലയണൽ മെസ്സി വിരമിച്ചാലും അർജന്റീന ശക്തമായ ടീം തന്നെയാണ് ഉറുഗ്വേ റോഡ്രിഗോ അഗ്യുറെ. അർജന്റീനയുമായുള്ള ഉറുഗ്വേയുടെ സൗഹൃദ മത്സരത്തിലാണ് റോഡ്രിഗോ അഗ്യുറെ അർജന്റീനയുടെ ശക്തിയെക്കുറിച്ച് പറഞ്ഞത്.
”മെസ്സി ഇല്ലെങ്കിലും അർജന്റീനയുടെ ടീം ഇപ്പോഴും ശക്തമാണ്. സത്യത്തിൽ ഇത് ഞങ്ങൾക്ക് മികച്ച ഒരു മത്സരമാണ്. ഞങ്ങളുടെ കഴിവും നിലവാരം തെളിയിക്കാനുള്ള നല്ലൊരു അവസരമാണിത്. ടീമിലെ എല്ലാവരും ഒരേ അഭിപ്രായത്തിലാണ്. ഉറുഗ്വേ ടീമിനായി വീണ്ടും കളിക്കാൻ സാധിക്കുന്നതിന്റെ സന്തോഷം ഞങ്ങൾക്കുണ്ട്. ദേശീയ ടീമിനൊപ്പം സമയം ചെലവഴിക്കാനും കുടുംബത്തെയും നാട്ടുകാരെയും കാണാനായി സ്വന്തം സ്വന്തം രാജ്യത്തേക്ക് മടങ്ങാനും എപ്പോഴും സന്തോഷമാണ്” റോഡ്രിഗോ മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു.
ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണുമെന്റൽ സ്റ്റേഡിയത്തിൽ ബെനിനെതിരെയുള്ള സൗഹൃദ മത്സരത്തോടെയാണ് ഇരുപത് വർഷത്തിലധികം നീണ്ട ചരിത്രപരമായ അന്താരാഷ്ട്ര കരിയറിന് മെസ്സി വിരാമമിട്ടത്.

രാജ്യത്തിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും (207 മത്സരങ്ങൾ) എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടവുമായാണ് (125 ഗോളുകൾ) മുപ്പത്തൊൻപതുകാരനായ മെസ്സി പടിയിറങ്ങുന്നത്. 2022-ൽ ഖത്തറിൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത് മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ തിളക്കമുള്ള ഏടാണ്.
രാജ്യത്തിനായി 36 വർഷത്തെ ലോകകപ്പ് കാത്തിരിപ്പാണ് മെസ്സി അവസാനിപ്പിച്ചത്. കൂടാതെ 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങൾ, 2022 ഫൈനൽസിമ, 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ്, 2008 ഒളിമ്പിക് സ്വർണ്ണ മെഡൽ എന്നിവയും അദ്ദേഹത്തിന്റെ ട്രോഫി കാബിനറ്റിനെ സമ്പന്നമാക്കുന്നു.


