സാഫ് കപ്പിൽ മാലിദ്വീപിനെ വീഴ്ത്തി ഇന്ത്യ സെമി ഫൈനറിലേക്ക് മുന്നേറി. ബംഗ്ലാദേശിലെ ധാക്ക നാഷണൽ സ്റ്റേടിയത്തിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യയുടെ വിജയം. സുഹൈൽ മുഹമ്മദ് ബട്ട് ആണ് ഇന്ത്യയുടെ ഗോൾ സ്കോറർ.
മത്സരത്തിൽ അബ്ദുൽ റബീഹിനെ പെനാൽറ്റി ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
മറുപടി ഗോളിന് വേണ്ടി മാലിദ്വീപ് മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഇന്ത്യയുടെ ഗോൾ പോസ്റ്റിന് മുന്നിൽ പ്രിയാൻഷ് ദുബെ നടത്തിയ തകർപ്പൻ പ്രകടനങ്ങൾ ഇന്ത്യയ്ക്ക് വിജയം നൽകി.
ഗ്രൂപ്പ് ബി-യിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ ആറ് പോയിന്റുമായാണ് ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചത്. പത്താം സാഫ് കപ്പ് കിരീടം ലക്ഷ്യം വെച്ചാണ് ഇന്ത്യ മുന്നേറുന്നത്.
Comments


