പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോളിൽ നിന്നും വിരമിച്ചു കഴിഞ്ഞാൽ ഭാവിയിൽ ഒരു പരിശീലകൻ ആവാൻ ആഗ്രഹിക്കുന്നുണ്ടാവുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ ഫിറ്റ്നസ് പരിശീലകൻ മിക്ക് ക്ലെഗ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവാൻ റൊണാൾഡോ ആഗ്രഹിക്കുന്നുണ്ടാവുമെന്നും മുൻ പരിശീലകൻ അഭിപ്രായപ്പെട്ടു.
“ക്രിസ്റ്റ്യാനോ റൊണാൾഡോ ഭാവിയിൽ ഒരു ഫുട്ബോൾ പരിശീലകനാവാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. തന്റെ കരിയറിൽ നിരവധി പരിശീലകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് നല്ല പരിശീലകർ ആരാണെന്നും കഴിവില്ലാത്തവർ ആരാണെന്നും അറിയാം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനോ ഉടമയോ ആവാനായിരിക്കും അദ്ദേഹത്തിന്റെ ആഗ്രഹമെന്ന് ഞാൻ കരുതുന്നു” മിക്ക് ക്ലെഗ്ദി സണ്ണിലൂടെ പറഞ്ഞു..

അടുത്തിടെയാണ് റൊണാൾഡോ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പോർച്ചുഗലിനായി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 234 മത്സരങ്ങളിൽ നിന്നും 146 ഗോളുകളാണ് നേടിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. പോർച്ചുഗലിനൊപ്പം രണ്ട് യുവേഫ നേഷൻസ് ലീഗ്, ഒരു യൂറോ കപ്പ് എന്നീ കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്. പോർച്ചുഗലിൽ നിന്നും പടിയിറങ്ങിയെങ്കിലും റൊണാൾഡോ ക്ലബ് ഫുട്ബോളിൽ തുടരും.


